Found | കുടുംബത്തിന്റെ കാത്തിരിപ്പ് വെറുതെയായില്ല; മുടിവെട്ടാന്‍ കയ്യില്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങിയ കൗമാരക്കാരനെ കണ്ടെത്തി
Aug 2, 2023, 21:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മുടിവെട്ടാന്‍ കയ്യില്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, കാണാതായ പതിനാറുകാരനെ ഒടുവില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് ശാസിനെയാണ് ബെംഗ്ളൂറില്‍ നിന്ന് കണ്ടെത്തിയത്. ഈ മാസം 17നാണ് ശാസിനെ കാണാതായത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് കൗമാരക്കാരന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പം ശാസിൻ ബെംഗ്ളൂറിലുണ്ട്. കണ്ണൂരിലേക്ക് കൊണ്ടുവരാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വിവരങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ബെംഗ്ളുറു മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ശാസിനെ അവിടെയുളള കെ എം സി സി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കണ്ടു തിരിച്ചറിഞ്ഞത്.
ഇവര്‍ ഉടന്‍ കണ്ണൂര്‍ ടൗണ്‍ സിഐ പിഎസ് ബിനു മോഹനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കുടുംബത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബെംഗ്ളൂറിലുള്ള മന്‍സൂറെന്ന ബന്ധുവിനൊപ്പം കുട്ടിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനുളള നടപടി സ്വീകരിക്കുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.