MB Rajesh | ബയോമൈനിങ് അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി എംബി രാജേഷ്; ചേലോറയിലെ ട്രഞ്ചിങ് ഗ്രൗന്‍ഡ് മന്ത്രി സന്ദര്‍ശിച്ചു

 


കണ്ണൂര്‍: (www.kvartha.com) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബയോമൈനിംഗ് അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ചേലോറ ട്രഞ്ചിംഗ് ഗ്രൗന്‍ഡിലെ ബയോമൈനിംഗ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ട്രഞ്ചിംഗ് ഗ്രൗന്‍ഡില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ ബയോ മൈനിംഗ് വഴി നീക്കം ചെയ്യാനാണ് പദ്ധതി.

ചേലാറയില്‍ ബയോമൈനിംഗ് 60 ശതമാനം പൂര്‍ത്തിയാക്കി. ആദ്യപരിഗണന ബാക്കി 40 ശതമാനം കൂടി പൂര്‍ത്തിയാക്കുന്നതിനാണ്. മഴയായതുകൊണ്ട് ബയോമൈനിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ബയോമൈനിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശക്തമായ ഇടപെടല്‍ സര്‍കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. ചേലോറയില്‍ ഏറ്റവും ആധുനികമായ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (MCF) സ്ഥാപിക്കുമെന്നും അതിന് പണത്തിന്റെ ബുദ്ധിമുട്ട് വരില്ലെന്നും മന്ത്രി പറഞ്ഞു. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് (KSWMP) അത് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിനാണ് സര്‍kാര്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ആഗസ്റ്റ് മാസത്തില്‍ വലിയ ഖരമാലിന്യ പരിപാലന പദ്ധതിക്ക് സര്‍kാര്‍ തുടക്കം കുറിക്കുകയാണ്. ലോകബാങ്കിന്റെ സാമ്പത്തിക സഹായമുള്ള 2400 കോടിയുടെ പദ്ധതി നഗരസഭകള്‍ക്ക് മാത്രമുള്ളതാണ്. ഇതോടെ കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കഴിയും. മാലിന്യ സംസ്‌കരണത്തെ സുഗമമാക്കുന്ന നിയമഭേദഗതി സര്‍കാര്‍ കൊണ്ടുവരും.

മാലിന്യം കൊണ്ടുപോയി തള്ളുന്ന പഴയകാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാലിന്ന് അത് മാറി മാലിന്യ സംസ്‌കരണത്തിന് മികച്ച സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ അപകടകരമാണെന്ന ജനങ്ങളുടെ മനോഭാവം മാറ്റാനുള്ള ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

MB Rajesh | ബയോമൈനിങ് അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി എംബി രാജേഷ്; ചേലോറയിലെ ട്രഞ്ചിങ് ഗ്രൗന്‍ഡ് മന്ത്രി സന്ദര്‍ശിച്ചു

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടിഒ മോഹനന്‍, ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്മാരായ എംപി രാജേഷ്, അഡ്വ. പി ഇന്ദിര, ശമീമ ടീചര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാര്‍, അമൃത് മിഷന്‍ കേരള എം ഡി അലക്‌സ് വര്‍ഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Keywords:  Minister MB Rajesh says should complete biomining urgently; visited trenching ground in Chelora, Kannur, News, Politics, Minister, MB Rajesh, Biomining, Trenching Ground, Visit, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia