Ice Cream | വെറും ഭരണിയിൽ വീട്ടിൽ തന്നെ എളുപ്പത്തിലും വേഗത്തിലും ഐസ് ക്രീം ഉണ്ടാക്കാം; ഈ ചേരുവകൾ മാത്രം മതി

 


ന്യൂഡെൽഹി:  (www.kvartha.com)  ഐസ്‌ക്രീം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുണ്ടാവുക. കൂൾ ബാറിലേക്ക് ഒന്നും പോകാതെ തന്നെ ഐസ്‌ക്രീം രുചിക്കാൻ, വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയാലോ. സ്വാദിഷ്ടമായും വേഗത്തിലും ഭരണിയിൽ ഉണ്ടാക്കാവുന്ന ഒരു ഐസ്‌ക്രീം ഇതാ. 
 
Ice Cream | വെറും ഭരണിയിൽ വീട്ടിൽ തന്നെ എളുപ്പത്തിലും വേഗത്തിലും ഐസ് ക്രീം ഉണ്ടാക്കാം; ഈ ചേരുവകൾ മാത്രം മതി


ചേരുവകൾ

1 കപ്പ് ഹെവി ക്രീം (വിപ്പിംഗ് ക്രീം)
1 - 2 ടേബിൾസ്പൂൺ പഞ്ചസാര
1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്, അല്ലെങ്കിൽ പേസ്റ്റ്
1/4 ടീസ്പൂൺ ഉപ്പ്
ബിസ്‌ക്കറ്റ്‌ പൊടിയാക്കിയത് (ആവശ്യമെങ്കിൽ)
പഴം (ആവശ്യമെങ്കിൽ)
ഫ്ലേവറുകൾ (ആവശ്യമെങ്കിൽ)
കാരാമൽ സോസ് (ആവശ്യമെങ്കിൽ)
ചോക്കലേറ്റ് സോസ് (ആവശ്യമെങ്കിൽ)
ഫ്രൂട്ട് സിറപ്പ് (ആവശ്യമെങ്കിൽ)

ഐസ്ക്രീം തയ്യാറാക്കുന്ന വിധം 

ഹെവി ക്രീം, പഞ്ചസാര, വാനില, ഉപ്പ് എന്നിവ ഒരു ഭരണയിൽ ഇടുക. ആവശ്യമെങ്കിൽ പൊടിച്ച  ബിസ്കറ്റ്, പഴങ്ങൾ തുടങ്ങിയവ ചേർക്കാം. മൂടികൊണ്ട് അടച്ച് മൂന്ന് മുതൽ നാല് മിനിറ്റ് വരെ ഭരണി കുലുക്കുക അല്ലെങ്കിൽ ചേർത്ത ഉത്‌പന്നത്തിന്റെ അളവ്  ഇരട്ടിയാക്കുന്നത് വരെ കുലുക്കാം. എന്നാൽ ഇത് അമിതമാകരുതെന്ന് ശ്രദ്ധിക്കുക. 

ഈ മിശ്രിതം കട്ടിയുള്ളതായി മാറും. തുടർന്ന് ഭരണി രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഫ്രീസറിൽ വെക്കുക. ഇത് ഐസ് ആയി മാറാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും ചേരുവകൾ (Swirl) ചേർക്കുന്നുണ്ടെങ്കിൽ തണുപ്പിച്ച്  പകുതിയാകുമ്പോൾ ഫ്രീസറിൽ നിന്ന് ഭരണി എടുത്ത് അവ ചേർക്കുകയും തുടർന്ന് സ്പൂൺ കൊണ്ട് ഇളക്കി വീണ്ടും ഫ്രീസറിൽ വെക്കുകയും ചെയ്യുക. നിശ്ചിത മണിക്കൂർ കഴിയുമ്പോൾ ഐസ്ക്രീം റെഡി ആയിട്ടുണ്ടാകും.

Keywords: News,Malayalam-News, National, National-News , Lifestyle, Ice Cream, Mason Jar, Food, Recipe, Lifestyle, Mason Jar Ice Cream Recipe

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia