Found Dead | 'യുപിയില്‍ കുടുംബവഴക്കിനിടെ ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഗംഗാ നദിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി'; ഒരാളുടെ മൃതദേഹം കണ്ടെത്തി

 


ഉത്തര്‍പ്രദേശ്: (www.kvartha.com) കുടുംബവഴക്കിനിടെ ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഗംഗാ നദിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. അംറോഹ ജില്ലയില്‍ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. സംഭവത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി ജില്ലാ അധികാരികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു.

ഭാര്യയെയും വാഹനത്തിനേയും കാണാനില്ലെന്ന് അംറോഹ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. വിദഗ്ധരായ മുങ്ങല്‍ വിദഗ്ദരെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Found Dead | 'യുപിയില്‍ കുടുംബവഴക്കിനിടെ ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഗംഗാ നദിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി'; ഒരാളുടെ മൃതദേഹം കണ്ടെത്തി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


വെള്ളിയാഴ്ച 23 കാരനായ ശാന്‍-ഇ-ആലം കുടുംബവുമായി വഴക്കിട്ടതാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് ദേഷ്യത്തില്‍ ഭാര്യയെ കൂട്ടി കാറെടുത്തിറങ്ങിയ യുവാവ് തടയാനെത്തിയ പിതാവിനെയും സഹോദരിയെയും ഇടിച്ചു. അതിനുശേഷം നേരെ നിറഞ്ഞൊഴുകുന്ന നദിയിലേക്ക് ഇടിച്ചുകയറ്റി. 

പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനുശേഷമാണ് ശാന്‍ ഭാര്യയുമായി പോയത്. സംഭവമറിഞ്ഞ് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയേയും വാഹനത്തേയും കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണ്.

Keywords: Man Found Dead In River, UP, News, Crime, Criminal Case, Dead Body, River, Car, Pregnant Woman, Missing, Police, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia