SWISS-TOWER 24/07/2023

Found Dead | 'മുറപ്പെണ്ണുമായുള്ള പ്രണയം ബന്ധുക്കള്‍ എതിര്‍ത്തു; യുവാവ് സ്വയം വെടിവച്ചു മരിച്ചു'

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) ബന്ധുവുമായുള്ള പ്രണയം ബന്ധുക്കള്‍ എതിര്‍ത്തതിലുള്ള മനോവിഷമത്താല്‍ യുവാവ് സ്വയം വെടിവച്ചു മരിച്ചതായി പൊലീസ്. ഉത്തര്‍പ്രദേശിലെ രാജസുല്‍ത്വാന്‍പുരിലാണ് സംഭവം. ഇറ്റൗലി ഖുര്‍ദ് സ്വദേശിയായ സന്ദീപ് (30) ആണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അമ്മായിയുടെ മകളുമായി സന്ദീപ് പ്രണയത്തിലായിരുന്നു. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. തുടര്‍ന്ന് യുവതിയെ തന്റെ കൂടെ വിടണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് യുവതിയുടെ വീട്ടിലെത്തി. എന്നാല്‍, ബന്ധുക്കള്‍ ഇതിനെ എതിര്‍ത്തു. ഇതോടെ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് സന്ദീപ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

Found Dead | 'മുറപ്പെണ്ണുമായുള്ള പ്രണയം ബന്ധുക്കള്‍ എതിര്‍ത്തു; യുവാവ് സ്വയം വെടിവച്ചു മരിച്ചു'

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാള്‍ വിവാഹ വീഡിയോ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

Keywords:  Man Found Dead In House, UP, News, Gun Attack, Death, Obituary, Police, Probe, Facebook, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia