Died | 'ഭാര്യയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ പൊള്ളലേറ്റ ഭർത്താവ് മരിച്ചു'

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) ഭാര്യയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പൊള്ളലേറ്റു മരിച്ചതായി പൊലീസ് പറഞ്ഞു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. മാരകമായി പൊള്ളലേറ്റ പ്രമോദ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മഞ്ഞപ്ര നാട്ടുകല്ലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പ്രമോദ് ഭാര്യയെ ബലാൽകാരമായി പിടിച്ചുവലിച്ച് ശരീരം മുഴുവൻ പെട്രോൾ ഒഴിക്കുകയായിരുന്നു എന്നാണ് പറയുന്നത്.

Died | 'ഭാര്യയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ പൊള്ളലേറ്റ ഭർത്താവ് മരിച്ചു'

ആദ്യം സ്വന്തം ശരീരത്തിലും പിന്നെ ഭാര്യയുടെ ശരീരത്തിലും പെട്രോൾ ഒഴിച്ച ശേഷം ഇയാൾ തീകൊളുത്തിയെന്നാണ് വിവരം. പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറിയ ഭാര്യ കാർത്തികയ്ക്കു സാരമായി പരിക്കേറ്റു. പെട്രോൾ ഒഴിക്കുന്നത് കണ്ട കുട്ടികൾ പ്രദേശവാസികളെ വിളിച്ച് കൂട്ടുകയായിരുന്നു. കുടുംബത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമായത് എന്നാണ് നിഗമനം. സാരമായ പരുക്കുകളോടെ രക്ഷപ്പെട്ട കാർത്തികയെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keywords: News, Kerala, Palakkad, Obituary, Treatment, Police, Attack, Hospital,   Man dies during treatment.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia