Onam | സമൃദ്ധിയുടെയും നന്മയുടെയും ഐശ്വര്യത്തിന്റെയും പൂവിളിയുമായി തിരുവോണം; മലയാളികൾ ആഘോഷിക്കുന്നു; നാടെങ്ങും ഉത്സവലഹരിയിൽ
Aug 29, 2023, 11:11 IST
തിരുവനന്തപുരം: (www.kvartha.com) സമൃദ്ധിയുടെയും നന്മയുടെയും ഐശ്വര്യത്തിന്റെയും പൂവിളിയുമായെത്തിയ തിരുവോണം ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിക്കുന്നു. ഓണക്കോടിയും, പൂക്കളവും, സദ്യയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലും, വര്‍ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.
ഓണപ്പൂക്കളത്തിനും ഓണക്കോടിയ്ക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഉത്രാടനാളിൽ തന്നെ ഒരുക്കി മാവേലിയെ വരവേൽക്കാൻ മലയാളികൾ തയ്യാറായിരുന്നു. തിങ്കളാഴ്ച പൂക്കൾ, പഴം, പച്ചക്കറികൾ, പലവ്യഞ്ജന സാധനങ്ങൾ, വസ്ത്രം, ആഭരണം എന്നിവയുടെ വിൽപനകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് മലയാളികളുടെ ദേശീയോത്സവമായ ഓണം കെങ്കേമമായി ആഘോഷിക്കുന്നത്.
തൃക്കാക്കരയടക്കമുള്ള ക്ഷേത്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. വിദേശത്തും സംസ്ഥനത്തിന് പുറത്തുമുമുള്ള മറുനാടൻ മലയാളികളും ഓണം സമൃദ്ധമായി ആഘോഷിക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഓണം ആഘോഷിക്കാൻ പലരും അവധിയിയെടുത്ത് കേരളത്തിലെത്തിയിട്ടുണ്ട്.
കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമാണ് ഓണം. കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൊലിമ ഒട്ടും കുറവില്ല. ഓണം ലോകത്തിന്റെ ഏത് മൂലയിലുമുള്ള മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണ്.
Keywords: News, Kerala, Thiruvananthapuram, Onam, Celebrations, Kerala Festivals, Thiruvonam, Malayalees celebrates Onam with joy and happiness.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.