Salim Kumar | റിയാലിറ്റിയുടെ വിജയത്തിന് വേണ്ടി ദേവസ്വം മന്ത്രിയെ 'മിത്തിസം' മന്ത്രിയെന്ന് വിളിക്കണം; വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി സലിം കുമാര്‍

 


കൊച്ചി: (www.kvartha.com) സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പരസ്യപ്രതികരണവുമായി ചലച്ചിത്ര താരം സലിം കുമാര്‍. യാഥാര്‍ഥ്യം ബോധത്തിനായി ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നാണ് താരം പറയുന്നത്. ഭണ്ഡാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്നും സലിം കുമാര്‍ നിര്‍ദേശിക്കുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് താരത്തിന്റ ഹാസ്യ പ്രതികരണം. 

സലിം കുമാറിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.. -താരം കുറിച്ചു.

അതേസമയം, മിത്ത് വിവാദത്തില്‍ സ്പീകര്‍ എ എന്‍ ശംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയിരുന്നു. പാളയം ഗണപതിക്ഷേത്രപരിസരത്തായിരുന്നു നാമജപയാത്ര. എന്‍എസ്എസ് തിരുവനന്തപുരം താലൂക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. 

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജെനറല്‍ സെക്രടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞു. എന്നാല്‍ മിത്ത് പരാമര്‍ശത്തില്‍ മാപ്പ് പറയാനില്ലെന്ന് അസന്നിഗ്ധമായി സിപിഎം നിലപാടെടുത്തോടെ, പിന്നോട്ടില്ലെന്ന സന്ദേശം എന്‍എസ്എസും നല്‍കുകയാണ്. 

Salim Kumar | റിയാലിറ്റിയുടെ വിജയത്തിന് വേണ്ടി ദേവസ്വം മന്ത്രിയെ 'മിത്തിസം' മന്ത്രിയെന്ന് വിളിക്കണം; വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി സലിം കുമാര്‍


Keywords:  News, Kerala, Kerala-News, Social-Meida-News, Salim Kumar, Malayalam Actor, Facebook Post, Myth, Controversy, Malayalam Actor Salim Kumar on myth controversy. 

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia