Arrested | കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന വേപറൈസറില്‍ ഒളികാമറവെച്ച് പ്രതിശ്രുത വധൂവരന്‍മാരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയതായി പരാതി; ഹോടെല്‍ ജീവനക്കാരന്‍ പിടിയില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) കോഴിക്കോട് ഹോടെല്‍ മുറിയില്‍ താമസിച്ച പ്രതിശ്രുത വധൂവരന്മാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഹോടെല്‍ ജീവനക്കാരന്‍ പിടിയില്‍. ചേലേമ്പ്ര ഗ്രാമ പഞ്ചായത് പരിധിയിലെ അബ്ദുല്‍ മുനീര്‍ (35) എന്നയാളെയാണ് കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
Aster_MIMS

പൊലീസ് പറയുന്നത്: പ്രതി പ്രത്യേക കാമറ ഉപയോഗിച്ച് വധൂവരന്മാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. കോഴിക്കോട്ടെ ഹോടെലില്‍ മാസങ്ങള്‍ക്ക് മുമ്പാണ് ദമ്പതികള്‍ മുറിയെുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. 

തിരൂര്‍ കുറ്റൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപും കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന വേപറൈസറില്‍ ഒളിപ്പിച്ച കാമറയും പൊലീസ് കണ്ടെടുത്തു. 

തിരൂര്‍ സി ഐ ജിജോ എം ജെയുടെ നേതൃത്വത്തില്‍ എസ് ഐ വിപിന്‍ കെ വി, സി പി ഒമാരായ ധനീഷ്‌കുമാര്‍, അരുണ്‍, ദില്‍ജിത്ത്, സതീഷ് കുമാര്‍ എന്നിവരുള്‍പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Arrested | കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന വേപറൈസറില്‍ ഒളികാമറവെച്ച് പ്രതിശ്രുത വധൂവരന്‍മാരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയതായി പരാതി; ഹോടെല്‍ ജീവനക്കാരന്‍ പിടിയില്‍


Keywords:  News, Kerala, Kerala-News, Local-News, Regional-News, Malappuram, Hotel Employee, Arrested, Threaten,  Engaged Couple, Malappuram: Hotel Employee Arrested for Threatening Engaged Couple.


 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia