CCTV | വില കുതിച്ചുയരുന്നു; തക്കാളി മോഷണം തടയാന്‍ 22,000 രൂപ ചെലവഴിച്ച് സിസിടിവി കാമറകള്‍ സ്ഥാപിച്ച് കര്‍ഷകന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പിന്നാലെ തക്കാളിയുമായി ബന്ധപ്പെട്ട് കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളും മോഷണങ്ങളും പെരുകുകയാണ്. ഇതിനിടെ ഒരു കര്‍ഷകന്‍ മോഷണം ഭയന്ന് തന്റെ വയലില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
Aster mims 04/11/2022

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ശരദ് റാവട്ടെയാണ്  22,000 രൂപ ചെലവഴിച്ച് തന്റെ വയലില്‍ കാമറകള്‍ സ്ഥാപിച്ചത്. പഴത്തിന് ഉയര്‍ന്ന വിലയുള്ള സാഹചര്യത്തിലാണ് ഫാമില്‍ കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയില്‍ തക്കാളിയുടെ വില കിലോഗ്രാമിന് ഏകദേശം 160 രൂപയാണ്. അതിനാല്‍ കാമറ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കര്‍ഷകനായ ശരദ് റാവട്ടെ പറഞ്ഞു.

ജാര്‍ഖണ്ഡിലെ പച്ചക്കറി മാര്‍കറ്റിലെ കടകളില്‍ നിന്ന് 40 കിലോയോളം തക്കാളി മോഷണം പോയതും തിങ്കളാഴ്ച കര്‍ണാടകയിലെ കോലാറില്‍ നിന്ന് രാജസ്താനിലെ ജയ്പൂരിലേക്ക് 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കടത്തുകയായിരുന്ന ട്രക് കാണാതായും എല്ലാം വാര്‍ത്തകളായിരുന്നു.

ഒരു മാസം മുമ്പാണ് തക്കാളിയുടെ ചില്ലറ വില്‍പന നിരക്കില്‍ 300 ശതമാനം വര്‍ധനവുണ്ടായത്. കഴിഞ്ഞയാഴ്ച വില കിലോയ്ക്ക് 120 രൂപയായി കുറഞ്ഞെങ്കിലും വീണ്ടും 200 രൂപയ്ക്കും മുകളിലേക്കും ഉയര്‍ന്നു. ഓഗസ്റ്റ് ഒന്നിന് 132.5 രൂപയായിരുന്നു ശരാശരി വില. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 120 രൂപയായിരുന്നു.

ഏതൊരു ഇന്‍ഡ്യന്‍ കുടുംബത്തിലും തക്കാളി ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടകം തന്നെയാണ്. വലിയ ഒരു വിഭാഗം ഉപഭോക്താക്കള്‍ക്കും വര്‍ധിച്ചുവരുന്ന തക്കാളിവില താങ്ങാനാകുന്നില്ല. അതുകൊണ്ട് തന്നെ കുതിച്ചുയരുന്ന തക്കാളിയുടെ വില സാധാരണക്കാരെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. 

CCTV | വില കുതിച്ചുയരുന്നു; തക്കാളി മോഷണം തടയാന്‍ 22,000 രൂപ ചെലവഴിച്ച് സിസിടിവി കാമറകള്‍ സ്ഥാപിച്ച് കര്‍ഷകന്‍



Keywords:  News, National, National-News, Agriculture-News, Maharashtra, Farmer, CCTV Camera, Farm, Tomato, Theft, Maharashtra: Farmer Installs CCTV Camera Worth Rs 22,000 On His Farm To Prevent Tomato Theft.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script