Follow KVARTHA on Google news Follow Us!
ad

Worm Found | ലോകത്ത് ആദ്യമായി മനുഷ്യ മസ്തിഷ്കത്തിൽ നിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തു; തലച്ചോറിലേക്ക് എത്തിയത് ഇങ്ങനെയോ?

പഠന റിപ്പോർട്ട് പുറത്ത് Worm found, Australia, Brain, Health
സിഡ്‌നി: (www.kvartha.com) ലോകത്ത് ആദ്യമായി ഓസ്‌ട്രേലിയയിൽ മനുഷ്യ തലച്ചോറിൽ എട്ട് സെന്റീമീറ്റർ ഭാരമുള്ള വിരയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. എട്ട് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ രോഗിയുടെ തലച്ചോറിൽ നിന്നും ശസ്ത്രക്രിയിലൂടെ നീക്കുകയായിരുന്നു. ഇംഗ്ലണ്ട് സ്വദേശിനിയായ 64-കാരിയിലാണ് ചികിത്സിക്കുന്നതിനിടെ വിരയെ കണ്ടെത്തിയത്.

News, Worm found, Australia, Brain, Health, Live parasitic worm found in Australian woman’s brain in world first.

ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ കഴിഞ്ഞ വർഷമായിരുന്നു ശസ്ത്രക്രിയ. ഇതിനെ കുറിച്ച് പഠിച്ച് ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെയും (ANU) കാൻബെറ ഹോസ്പിറ്റലിലെയും ഡോക്ടർമാരും ഗവേഷകരും എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ കഴിഞ്ഞ ദിവസം തങ്ങളുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

ചുവന്ന നിറമുള്ള ഈ വിര ഏകദേശം രണ്ട് മാസമായി സ്ത്രീയുടെ തലച്ചോറിൽ ഉണ്ടായിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങളും അണുബാധകളും പടരാനുള്ള സാധ്യത എങ്ങനെ വർധിക്കുന്നു എന്ന വാദത്തിന് ശക്തി നൽകുന്നതാണ് ഈ കേസ് എന്നാണ് ഗവേഷകർ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്.

'ഡോക്ടർ അസ്വാഭാവികമായ എന്തോ ഒന്ന് കാണുകയും അത് നീക്കം ചെയ്യുകയും ചെയ്തപ്പോൾ ഓപ്പറേഷൻ തിയേറ്ററിലെ എല്ലാവരും ഞെട്ടിപ്പോയി, അത് എട്ട് സെന്റീമീറ്റർ നീളമുള്ള ചുവന്ന വിരയായിരുന്നു', കാൻബെറ ആശുപത്രിയിലെ പകർച്ചവ്യാധി സ്പെഷ്യലിസ്റ്റ് ഡോക്ടർ സഞ്ജയ സേനാനിക് പറഞ്ഞു. ഇത് തികച്ചും പുതിയ തരത്തിലുള്ള അണുബാധയാണെന്നും ഇന്നുവരെ ഒരു മനുഷ്യനിലും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന കാർപെറ്റ് പെരുമ്പാമ്പിലാണ് സാധാരണയായി ഇത്തരം വിരകൾ കാണപ്പെടുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഒരു തടാകത്തിന് സമീപമാണ് സ്ത്രീ താമസിക്കുന്നത്. അതിന് ചുറ്റും വളരുന്ന ഇലകൾ കഴിച്ചത് കൊണ്ടാവാം ഈ വിര അവരുടെ തലച്ചോറിൽ എത്തിയതെന്നാണ് നിഗമനം.
പെരുമ്പാമ്പിന്റെ മലവും പരാന്നഭോജികളുടെ മുട്ടയും കൊണ്ട് മലിനമായ ഇല സ്ത്രീ അബദ്ധവശാൽ കഴിച്ചിരിക്കാമെന്ന് എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ ഗവേഷകനായ മെഹ്‌റാബ് ഹുസൈൻ വ്യക്തമാക്കി.

2021 ജനുവരി അവസാന വാരത്തിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന, വയറിളക്കം, പനി, എന്നീ ലക്ഷണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 64-കാരിയുടെ നില ഗുരുതരമായി തന്നെ തുടരുന്നതു കണ്ട അധികൃതർ വിശദമായ പരിശോധന നടത്തിയപ്പോഴാണ് തലച്ചോറിൽ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഉടൻ തന്നെ രോഗിയെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കുകയായിരുന്നു. നിലവിൽ ഇവർ സുഖം പ്രാപിച്ചുവരികയാണ്.

Keywords: News, Worm found, Australia, Brain, Health, Live parasitic worm found in Australian woman’s brain in world first.
< !- START disable copy paste -->

Post a Comment