Follow KVARTHA on Google news Follow Us!
ad

Inspection | 'പരിശോധന നടത്താതെ കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു'; സംസ്ഥാനത്തെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

ഓപറേഷന്‍ ട്രഷര്‍ ഹണ്ട് Kerala News, Operation Treasure Hunt, RTO, MVD, Inspection, Check Post, Border
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ വിവിധ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. 'ഓപറേഷന്‍ ട്രഷര്‍ ഹണ്ട്' എന്ന പേരില്‍ പുലര്‍ചെ 5.30 നാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക് പോസ്റ്റുകളിലും എക്‌സൈസ് വകുപ്പിന്റെ 39 അതിര്‍ത്തി ചെക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക് പോസ്റ്റിലും മോടോര്‍ വാഹന വകുപ്പിന്റെ 12 ചെക് പോസ്റ്റുകളിലുമാണ് പരിശോധന. 

പാറശാല ആര്‍ടിഒ ചെക് പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടടുത്ത ടയര്‍ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്നും ടയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നതെന്നും വിജിലന്‍സ് പറഞ്ഞു.

വാളയാര്‍ ബോര്‍ഡര്‍ ചെക് പോസ്റ്റില്‍ നിന്ന് 85,000 രൂപ പിഴയീടാക്കി. മതിയായ പരിശോധനകള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തി വിട്ടതിനാണ് പിഴയെന്നും വേലന്താവളം ചെക് പോസ്റ്റില്‍ നിന്ന് 4000 രൂപയും പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. 

News, Kerala, Kerala-News, News-Malayalam, Kerala News, Operation Treasure Hunt, RTO, MVD, Inspection, Check Post, Border, Lightning inspection at border check posts in the state.


Keywords: News, Kerala, Kerala-News, News-Malayalam, Kerala News, Operation Treasure Hunt, RTO, MVD, Inspection, Check Post, Border, Lightning inspection at border check posts in the state.

 

Post a Comment