SWISS-TOWER 24/07/2023

Traffic Offences | ഗുരുതരമായ ഗതാഗത നിയമലംഘനം; കുവൈതില്‍ 2 മാസത്തിനിടെ നൂറോളം പ്രവാസികളെ നാടുകടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളെ തുടര്‍ന്ന് കുവൈതില്‍ രണ്ട് മാസത്തിനിടെ നൂറോളം പ്രവാസികളെ നാടുകടത്തി. യാത്രക്കാരെ കൊണ്ടുപോകുന്നതിനായി വ്യക്തിഗത വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിച്ചു, അശ്രദ്ധമായി വാഹനമോടിച്ചു, അമിതവേഗത, ലൈസന്‍സില്ലാതെ വാഹനമോടിച്ചു എന്നിങ്ങനെയാണ് നിയമലംഘനം നടത്തിയ കുറ്റങ്ങള്‍.
Aster mims 04/11/2022

റോഡ് സുരക്ഷയും അച്ചടക്കവും നിലനിര്‍ത്തുന്നതിനുള്ള ശ്രമത്തിനായി അധികാരികള്‍ സമഗ്രമായ ഒരു പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങള്‍ കൂടുതല്‍ കര്‍ശനമായി നിരീക്ഷിക്കും. 

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്രാഫിക് പട്രോളിംഗ് ഓഫീസര്‍മാരോട് ആഭ്യന്തര മന്ത്രാലയത്തിലെ ജെനറല്‍ ട്രാഫിക് ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജെനറല്‍ യൂസഫ് അല്‍ ഖാദ സംസാരിച്ചു.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായി, ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന പ്രവാസികളെ നാടുകടത്താനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

Traffic Offences | ഗുരുതരമായ ഗതാഗത നിയമലംഘനം; കുവൈതില്‍ 2 മാസത്തിനിടെ നൂറോളം പ്രവാസികളെ നാടുകടത്തി


Keywords: News, Gulf, Gulf-News, Kuwait, Expats, Traffic Offences, Dubai, Licence, Speeding, Reckless Driving, Kuwait deports 100 expats in two months over serious traffic offences.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia