Follow KVARTHA on Google news Follow Us!
ad

Found Dead | കുടുംബ വഴക്കിനെ തുടര്‍ന്ന് ആക്രമണം; 'ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചശേഷം സ്ഥലത്തുനിന്നും മുങ്ങിയയാള്‍ തൂങ്ങിമരിച്ച നിലയില്‍'

പ്രതിക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് സംഭവം Kozhikode, Household, Found Dead, Mukkam
കോഴിക്കോട്: (www.kvartha.com) മുക്കത്ത് ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചശേഷം സ്ഥലത്തുനിന്നും മുങ്ങിയയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. പൂളപ്പൊയില്‍ പൈറ്റൂളിച്ചാലില്‍ മുസ്തഫ (51) ആണ് മരിച്ചത്. കാഞ്ഞിരമുഴിക്ക് സമീപം രാവിലെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് പറയുന്നത്: മുത്തേരിയിലെ ഹോടെലില്‍വച്ചാണ് ഇയാള്‍ ഭാര്യ ജമീലയെ വെട്ടിപ്പരിക്കേല്‍പിച്ചത്. തിങ്കളാഴ്ച (21.08.2023) വൈകിട്ട് അഞ്ചു മണിയോടെയാണ് മുസ്തഫ ജമീലയെ ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഭാര്യയെ വെട്ടിയശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. 

മുസ്തഫയ്ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് ആക്രമണം നടന്ന ഹോടെലില്‍നിന്നും മൂന്നു കിലോമീറ്ററോളം അകലെ കാഞ്ഞിരമുഴിയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മുസ്തഫയുടെ ആക്രമണത്തില്‍ മുഖത്തും കൈയ്ക്കും പരുക്കേറ്റ ജമീല ആശുപത്രിയില്‍ ചികിത്സയിലാണ്. 

News, Kerala, Kerala-News, Local-News, Regional-News, Kozhikode, Household, Found Dead, Mukkam, Kozhikode: Household Found Dead In Mukkam.


Keywords: News, Kerala, Kerala-News, Local-News, Regional-News, Kozhikode, Household, Found Dead, Mukkam, Kozhikode: Household Found Dead In Mukkam.


Post a Comment