Follow KVARTHA on Google news Follow Us!
ad

Youth Died | ഹോടെലിന്റെ 3ാം നിലയിലെ ജനലിന്റെ മുകള്‍ഭാഗത്തെ സിമന്റ്പാളി അടര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം

മറ്റു കെട്ടിടങ്ങള്‍ ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന് നീക്കുന്നു Kottayam, Young Man, Died, Cement Piece, Hotel, Building
കോട്ടയം: (www.kvartha.com) കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സിമന്റ്പാളി അടര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം. ഹോടെല്‍ കെട്ടിടത്തിന്റെ ജനലിന്റെ മുകള്‍ഭാഗത്തെ സിമന്റ്പാളി അടര്‍ന്നുവീണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന്‍ പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പില്‍ ജിനോ കെ ഏബ്രഹാം (42) ആണ് മരിച്ചത്.

അടര്‍ന്നുവീണ ഭാഗം ലക്കി സെന്ററിന്റെ ബോര്‍ഡില്‍ ഇടിച്ചശേഷം ലോടറി കച്ചവടക്കാരനായ ജിനോയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. 28 അടിയോളം മുകളില്‍ നിന്നാണ് കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുവീണത്. ജിനോയെ കോട്ടയം ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ കെ ജെ ഏബ്രഹാം, അമ്മ: ഫിലോമിന. ഭാര്യ: ഷീജ. മക്കള്‍: അഡോണ്‍, അക്‌സ. 

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് കട അടച്ചശേഷം പുറത്തേക്കിറങ്ങുന്നതിനിടെയാണ് അപകടം. എംസി റോഡില്‍ നഗരസഭാ ഓഫിസിന് എതിര്‍വശത്തെ നഗരസഭാ ഷോപിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹോടെലിന്റെ ജനലിന്റെ ഭാഗമാണ് അടര്‍ന്നുവീണത്. 

അതേസമയം, 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഷോപിങ് കോംപ്ലക്‌സെന്നാണ് വിവരം. ഇതിനൊപ്പമുള്ള ഷോപിങ് കോംപ്ലക്‌സിന്റെ മറ്റു കെട്ടിടങ്ങള്‍ ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി നഗരസഭ സ്വീകരിച്ചുവരികയാണ്. അപകടമുണ്ടാക്കിയ ഷോപിങ് കോംപ്ലക്‌സ് ഭാഗം ഹോടെല്‍ ഉടമതന്നെ ബലപ്പെടുത്തിയെന്ന് കാണിച്ച് പൊളിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം.


News, Kerala, Kerala-News, Local-News, Regional-News, Kottayam, Young Man, Died, Cement Piece, Hotel, Building, Kottayam: Young man died after cement piece fell from the 3rd floor of the hotel.


Keywords: News, Kerala, Kerala-News, Local-News, Regional-News, Kottayam, Young Man, Died, Cement Piece, Hotel, Building, Kottayam: Young man died after cement piece fell from the 3rd floor of the hotel.


 

Post a Comment