Follow KVARTHA on Google news Follow Us!
ad

Poison Consumed | മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയുടെ മുഖത്തടിച്ച വ്യാപാരി റബര്‍ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍; മാനസിക വിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്ന് പൊലീസ്

മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Kottayam News, Karukachal News, Merchant, Attack, Woman, Consumed, Poison
കോട്ടയം: (www.kvartha.com) കറുകച്ചാലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മര്‍ദിച്ച കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഗിഫ്റ്റ് ഹൗസ് നടത്തുന്ന വ്യാപാരി എം പി ജോയി (65)യെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തിലാണ് സമീപവാസികള്‍ കണ്ടെത്തിയത്. കറുകച്ചാല്‍ പൊലീസ് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൊലീസ് പറയുന്നത്: ശനിയാഴ്ച (26.08.2023) വൈകിട്ട് 4.30നോടെ എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ട വിവരം പ്രദേശവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് ജോയിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ ആശുപത്രിയിലെത്തിച്ചു. 

ശനിയാഴ്ച രാവിലെ 9.30നോടെ ജോയിയുടെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ വീട്ടമ്മയെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജോയി ബസ് സ്റ്റാന്‍ഡില്‍ വച്ച് മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോട് വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ജോയി പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി വിശദവിവരം തിരക്കിയപ്പോഴാണ് വീട്ടമ്മ മൊബൈല്‍ ഫോണ്‍ കടയില്‍ വച്ച് മാറിപ്പോയ വിവരം അറിയുന്നത്. 

പണം നല്‍കുന്നതിനിടയില്‍ വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ ജോയിയുടെ മേശപ്പുറത്ത് വയ്ക്കുകയും തിരക്കിനിടയില്‍ ഫോണ്‍ മാറി എടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോണ്‍ ജോയിയുടെ മേശപ്പുറത്തു നിന്നു കണ്ടെത്തി. തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്ന് ജോയി പിന്നീട് സമ്മതിച്ചു. ഇതോടെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കാതെ തിരികെപ്പോയി. ഈ സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ജോയി വിഷം കഴിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.

News, Kerala, Kerala-News, News-Malayalam, Kottayam-News, Kottayam, Man, Attack, Woman, Consumed, Poison, Karukachal, Kottayam: Man who attacked woman consumed poison at Karukachal.


Keywords: News, Kerala, Kerala-News, News-Malayalam, Kottayam-News, Kottayam, Man, Attack, Woman, Consumed, Poison, Karukachal, Kottayam: Man who attacked woman consumed poison at Karukachal.


Post a Comment