Train Firing | 'ചേതൻ സിങിൽ ഞാൻ അജ്‌മൽ കസബിനെ കണ്ടു; സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല'; ജയ്പൂർ-മുംബൈ ട്രെയിനിലെ ഭീകരമായ കൂട്ടക്കൊലയുടെ ഓർമകൾ പങ്കുവെച്ച് ദൃക്‌സാക്ഷി

 


ന്യൂഡെൽഹി: (www.kvartha.com) തിങ്കളാഴ്ച ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്‌ നാല് പേരെ വെടിവച്ച് കൊന്ന സംഭവത്തിന് സാക്ഷിയായവരുടെ മനസുകളിൽ നിന്ന് ഇനിയും ഭീതി മാറിയിട്ടില്ല. ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ താൻ ചേതൻ സിംഗിന്റെ പെരുമാറ്റം കണ്ടപ്പോൾ അജ്മൽ കസബിനെ ഓർമിപ്പിച്ചുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ബി-5 കോച്ചിലെ അറ്റൻഡർ കൃഷ്ണകുമാർ ശുക്ല (41) പറഞ്ഞു.

Train Firing | 'ചേതൻ സിങിൽ ഞാൻ അജ്‌മൽ കസബിനെ കണ്ടു; സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല'; ജയ്പൂർ-മുംബൈ ട്രെയിനിലെ ഭീകരമായ കൂട്ടക്കൊലയുടെ ഓർമകൾ പങ്കുവെച്ച് ദൃക്‌സാക്ഷി

ഈ കോച്ചിൽ വെച്ചാണ് ചേ​ത​ൻ സി​ങ്ങ് തന്‍റെ മേലുദ്യോഗസ്ഥനായ എഎസ്ഐ ടിക്കാറാം മീണയെ വെടിവെച്ചു കൊന്നത്. തുടർന്ന് അടുത്തുള്ള കോച്ചുകളിലേക്ക് പോയ ഇയാൾ അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നു.

കൃഷ്ണകുമാർ ശുക്ല ആ ഭീകര നിമിഷം ഓർക്കുന്നത് ഇങ്ങനെ: ഞാൻ ബി-5 കോച്ചിന്റെ അറ്റൻഡറാണ്. സാധാരണയായി ബി5നും ബി4നും ഇടയിലെ അറ്റൻഡറുടെ സീറ്റിലാണ് ഞാൻ ഉറങ്ങാറ്. എന്നാൽ, സുഖമില്ലാത്തതിനാൽ നേരത്തെ ഉറങ്ങാമെന്ന് കരുതി. സീറ്റ് മാറ്റി ബി5നും ബി6നും ഇടയിൽ ഉറങ്ങി. വെളുപ്പിന് അഞ്ച് മണിയോടെ ശബ്‌ദം കേട്ട് എഴുന്നേറ്റു. ശബ്ദം ഷോർട്ട് സർക്യൂട്ടായിരിക്കുമെന്ന് കരുതി ബി-5 ലേക്ക് കാണാൻ പോയി. അന്നേരം ചേതൻ സിംഗ് കയ്യിൽ തോക്കുമായി നിൽക്കുന്നതും മീന രക്തത്തിൽ കുളിച്ചു കിടക്കുന്നതുമാണ് ഞാൻ കണ്ടത്.

ചേതൻ സിംഗ് ബി4 ലേക്ക് നീങ്ങിയതിന് ശേഷം, ഒരു യാത്രക്കാരൻ ആർ‌പി‌എഫ് ജവാൻ മറ്റൊരു ജവാനെ വെടിവച്ചുവെന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് ഓടിവന്നു. രണ്ടുപേരും ഏറെ നേരം വഴക്കിട്ടിരുന്നുവെന്നും ഒരാൾ മറ്റൊരാളെ വെടിവയ്ക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. തോക്കുമായി പോയ ചേതൻ സിങ് തിരിച്ച് വരാതിരിക്കാനായി ബി-5 നും ബി-6 ഇടയിലെ കോച്ചുകളുടെ വാതിലുകൾ ചാരി. ഞാൻ ബി-5 ന്റെ അറ്റൻഡറായതിനാൽ എന്താണ് അവിടെ സംഭവിക്കുന്നതെന്ന് നോക്കി.

കൂടുതൽ ഭയാനകമായി, ചേതൻ സിംഗ് 10-15 മിനിറ്റിനുശേഷം കോച്ചിൽ വീണ്ടും വന്ന് ടിക്കാറാം മീണയുടെ മൃതദേഹത്തിനരികെ നിന്നു. ചേതൻ സിങ് ഒരക്ഷരം മിണ്ടിയില്ലെങ്കിലും ശരീരത്തിലേക്ക് തന്നെ നോക്കി നിന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം ബി 4 ലേക്ക് കടന്നു, അവിടെ അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈനെയും, പാൻട്രി കോച്ചിൽ സയ്യിദ് സൈഫുല്ലയെയും എസ് 6 ൽ അസ്ഗർ അബ്ബാസ് ശൈഖിനെയും വെടിവച്ചു കൊന്നു.

രാജസ്ഥാനിലെ ഭവാനി മണ്ഡി സ്റ്റേഷനിൽ നിന്നാണ്, വെടിയേറ്റ് മരിച്ചവരിൽ ഒരാളായ അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല ട്രെയിനിൽ കയറിയത്. ഇദ്ദേഹം സ്ഥിരം യാത്രികനായിരുന്നു. യാത്രക്കാരനും ടിടിഇയും തമ്മിലുള്ള വഴക്ക് ഒരിക്കൽ അദ്ദേഹം പരിഹരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, അതിനാൽ ഞാൻ അദ്ദേഹത്തെ ഒരു നല്ല മനുഷ്യനായാണ് കണ്ടിരുന്നത്. ചേതൻ സിങ് രണ്ടാം തവണ ബി-5 ൽ നിന്ന് കടന്ന ഉടൻ, ഞാൻ ആർപിഎഫ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചിരുന്നു.

യാത്രക്കാർ ഭയന്ന് തങ്ങളുടെ കോച്ച് പൂട്ടി. ആരെയും കോച്ചിൽ കയറാനോ ഇറങ്ങാനോ അനുവദിച്ചില്ല. റെയിൽവേ പൊലീസുകാർ വന്നപ്പോൾ മാത്രമാണ് ഞങ്ങൾ ബോറിവലി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത്. സംഭവം വളരെ ഭയാനകമായിരുന്നു, ഇതിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എനിക്ക് ചേതൻ സിങ്ങിന്റെ പുറം മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ, പക്ഷേ അയാളുടെ ഭാവവും പെരുമാറ്റവും എന്നെ അജ്മൽ കസബിനെ ഓർമിപ്പിച്ചു'. കഴിഞ്ഞ 12 വർഷമായി ഒരു സ്വകാര്യ സ്ഥാപനം മുഖേന കരാർ അടിസ്ഥാനത്തിൽ കോച്ച് അറ്റൻഡറായി ജോലി ചെയ്തു വരികയാണ് കൃഷ്ണകുമാർ ശുക്ല.

Keywords: News, National, New Delhi, Mumbai Train Firing, RFP Constable, Crime, Killer cop reminded me of Ajmal Kasab, says B5 attendant.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia