Follow KVARTHA on Google news Follow Us!
ad

Drought Warning | മഴമേഘങ്ങള്‍ ചതിക്കുന്നു, കേരളത്തെ കാത്തുനില്‍ക്കുന്നത് കൊടും വരള്‍ച, 8 ജില്ലകളില്‍ സ്ഥിതി അതീവഗുരുതരമെന്ന് റിപോര്‍ട്

തുലാവര്‍ഷവും ദുര്‍ബലമായേക്കും Kerala News, Weather News, Rain, Drought, Report, 8 Districts
കണ്ണൂര്‍: (www.kvartha.com) കാലവസ്ഥാ വ്യതിയാനം കേരളത്തെ വീണ്ടും ചതിക്കുന്നു. മഴ ഒഴിഞ്ഞുനിന്ന ഓഗസ്റ്റിനുശേഷം വരുന്ന തുലാവര്‍ഷവും ദുര്‍ബലമായേക്കുമെന്ന അതീവസങ്കീര്‍ണമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.  

ഇത്തവണ മണ്‍സൂണ്‍ മഴ വളരെ കുറച്ച് മാത്രമാണ് ലഭിച്ചതെന്നതാണ് ഈ ദുരിതത്തിലേക്ക് കേരളത്തെ എത്തിക്കുന്നത്. കിട്ടാനിരിക്കുന്ന മഴയാവട്ടെ പ്രതീക്ഷയ്ക്ക് വക നല്‍കാന്‍ മാത്രമുണ്ടാവില്ല. തുലാവര്‍ഷത്തിലും പ്രതീക്ഷ വയ്‌ക്കേണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. 

നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. ഇതെല്ലാം കടുത്ത വരള്‍ചയിലേക്ക് എന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. കേരളം 2016 ലേതിന് സമാനമായ വരള്‍ചയിലേക്ക് എത്തുമെന്നാണ് പറയുന്നതെങ്കിലും സ്ഥിതിഗതികള്‍ അതിലും രൂക്ഷമാകും.

വരും മാസങ്ങളില്‍ മഴയുടെ അളവ് ഗണ്യമായി കുറയുമെന്നും ഇന്നുവരെ സാക്ഷ്യം വഹിക്കാത്ത വരള്‍ചയിലേക്കാണ് കേരളം നീങ്ങുന്നതെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) മുന്നറിയിപ്പ് നല്‍കുണ്ട്. ദുരന്ത സാഹചര്യത്തെ നേരിടാന്‍ സര്‍കാര്‍ സംവിധാനങ്ങളും വ്യക്തികളും യോജിച്ച നടപടികളിലേക്ക് കടക്കണമെന്നും സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പു നല്‍കുന്നു. കേരളത്തിലെ എല്ലാ ജില്ലകളും വരള്‍ചയുടെ പിടിയിലാകും. ആറ് ജില്ലകളില്‍ തീവ്ര വരള്‍ചയും എട്ട് ജില്ലകളില്‍ കഠിന വരള്‍ചയുമായിരിക്കും ഉണ്ടാവുക. 

ഈ കുറവിനെക്കാള്‍ ആശങ്കയുളവാക്കുന്നത് വരാനിരിക്കുന്ന നാളുകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ കുറവായിരിക്കും മഴ എന്ന സൂചനയാണ്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള മൂന്നു മാസത്തെ കണക്കനുസരിച്ച് കേരളത്തില്‍ 48 ശതമാനം മഴയുടെ കുറവുണ്ട്. 3 മാസംകൊണ്ട് 1735.2 മിലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 909.5 മിലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 

News, Kerala, Kerala-News, Weather, Kerala News, Weather News, Rain, Drought, Report, 8 Districts, Kerala inching towards drought with deficit rainfall; 8 Districts situations very serious says report.

ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, തൃശൂര്‍ എന്നീ ആറ് ജില്ലകളില്‍ മഴയുടെ കുറവ് 50 ശതമാനത്തിലുമേറെയാണ്. പ്രധാന വൃഷ്ടി പ്രദേശമായ ഇടുക്കിയില്‍ സാധാരണ പെയ്യുന്ന മഴയുടെ 37 ശതമാനമേ ഈ വര്‍ഷം ലഭിച്ചുള്ളു എന്നത് വരള്‍ച അതിഭയാനകമായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍ പറഞ്ഞു.
ഇതിനു സമാനമായ അവസ്ഥയില്‍ കേരളം വരള്‍ച നേരിട്ടത് 1968, 1972, 1983, 2003, 2016 വര്‍ഷങ്ങളിലാണ്.

കേരളത്തിലെ മിക്ക നദികളിലും കഴിഞ്ഞ വര്‍ഷത്തേക്കാളും രണ്ട് മീറ്ററില്‍ കൂടുതല്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അണക്കെട്ടുകളില്‍ പലതിലും 50 ശതമാനത്തില്‍ താഴെയാണ് നിലവിലുള്ള വെള്ളത്തിന്റെ ശേഖരം. കാലവര്‍ഷത്തെ (തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍) ആണ് കേരളം കാര്യമായി മഴയ്ക്ക് ആശ്രയിക്കുന്നത്. ഇതില്‍ വരുന്ന കുറവ് കേരളത്തിലെ ജലലഭ്യതയുടെ അളവില്‍ കാര്യമായ കുറവു വരുത്തും. 44 ശതമാനം കുറവാണ് ഇത്തവണ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ കേരളത്തിനു നേരിടേണ്ടി വന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇതുവരെയുള്ള മഴയിലെ ഗണ്യമായ കുറവിനൊപ്പം മതിയായ അളവില്‍ തുലാവര്‍ഷം കിട്ടിയേക്കില്ല എന്ന സാഹചര്യം വെള്ളം കിട്ടാത്ത നാളുകളുടെ സൂചനയാണ് നല്‍കുന്നത്. സര്‍കാരെന്നോ സ്വകാര്യമെന്നോ, വീടെന്നോ ഓഫിസെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ കെട്ടിടങ്ങളില്‍നിന്നും പുരപ്പുറ ജലസംഭരണമാണ് ഈ സാഹചര്യത്തെ നേരിടാനുതകുന്ന മികച്ച ഹ്രസ്വകാല മാര്‍ഗമെന്ന് സിഡബ്ല്യുആര്‍ഡിഎം ചൂണ്ടിക്കാട്ടുന്നുണ്ട്. ഓഗസ്റ്റില്‍ ഒരു നൂറ്റാണ്ടിനുശേഷം മാത്രമാണ് ഇത്ര കുറവായി മഴ ലഭിക്കുന്നത്.

Keywords: News, Kerala, Kerala-News, Weather, Kerala News, Weather News, Rain, Drought, Report, 8 Districts, Kerala inching towards drought with deficit rainfall; 8 Districts situations very serious says report.


Post a Comment