Compensation | ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍കാര്‍

 


തിരുവനന്തപുരം: (www.kvartha.com) ആലുവയില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍കാര്‍. അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍കാര്‍ അനുവദിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഒന്‍പത് ലക്ഷവും കുടുംബത്തിന് നല്‍കും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ജ്യൂസ് വാങ്ങിക്കൊടുത്ത് അസ്ഫക് ആലം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തൊട്ടടുത്ത ദിവസം ആലു മാര്‍കറ്റിന് സമീപം മരിച്ച നിലയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതി അസ്ഫാക് ആലം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. പിന്നീട് ആലുവയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മന്ത്രി വീണ ജോര്‍ജ് സംസ്ഥാന സര്‍കാരിന്റെ അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ കുട്ടിയുടെ കുടുംബത്തിന് കൈമാറിയിരുന്നു. 

ഈ കേസിലെ പ്രതി അസ്ഫാക് ആലം നേരത്തെ ഡെല്‍ഹിയില്‍ 10 വയസുകാരി പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലും പിടിയിലായിരുന്നു. റിമാന്‍ഡില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 

നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. താന്‍ ഒറ്റക്കാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അസ്ഫക്കിന്റെ മൊഴി. ഇയാളുടെ പൗരത്വം അടക്കം അന്വേഷിക്കാന്‍ പൊലീസ് സംഘം ബിഹാറിലേക്ക് പോയിട്ടുണ്ട്.

Compensation | ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍കാര്‍


Keywords:  News, Kerala, Kerala-News, News-Malayalam, Compensation, Cabinet Meeting, Grants, Minister, Govt, Kerala, Family, Veena George, Kerala government orders Rs 10 lakh financial help to Aluva murdered child's family. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia