Woman Hospitalized | 'മകനോടൊപ്പം കൂള്‍ബാറിലെത്തിയ യുവതി ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തുകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു'
Aug 16, 2023, 10:25 IST
കണ്ണൂര്‍: (www.kvartha.com) മകനോടൊപ്പം കൂള്‍ബാറില്‍ ഐസ്‌ക്രീം കഴിക്കാനെത്തിയ യുവതി ഐസ്‌ക്രീമില്‍ എലി വിഷം കലര്‍ത്തി കഴിച്ചതായി റിപോര്‍ട്. അവശനിലയില്‍ കുഴഞ്ഞുവീണ കാക്കയങ്ങാട് സ്വദേശിനിയെ പേരാവൂര്‍ താലൂക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് പേരാവൂരിലെ പഴയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള കൂള്‍ ബാറിലെത്തിയ യുവതി ഐസ്‌ക്രീം വാങ്ങിയതിന് ശേഷം കയ്യില്‍ കരുതിയ എലി വിഷം കലര്‍ത്തി കഴിക്കുകയായിരുന്നുവെന്നാണ് വിവരം. അഞ്ച് വയസുകാരനായ മകനോടൊപ്പമാണ് ഇവര്‍ എത്തിയത്.
യുവതി രണ്ട് ഐസ്‌ക്രീം വാങ്ങുകയും ഒരെണ്ണത്തില്‍ എലിവിഷം ചേര്‍ത്ത് കഴിക്കുകയും ചെയ്യുന്നത് സമീപത്തെ സീറ്റില്‍ ഇരുന്നവരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala-News , Local-News, Regional-News, Kannur, Woman, Hospitalized, Rat Poison, Ice Cream, Coolbar, Son, Kannur: Woman hospitalized after consuming rat poison.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.