കണ്ണൂര്‍: (www.kvartha.com) ഭാര്യയുടെ മുന്‍പില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന മുന്‍വൈരാഗ്യത്തില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പ്ളാറ്റ് ഫോമില്‍ നിന്നും ട്രെയിനിറങ്ങി നടന്നുവരികയായിരുന്ന യുവാവിനെ കുത്തിക്കൊന്നെന്ന കേസിലെ പ്രതിയെ കോടതി ശിക്ഷിച്ചു. കണ്ണൂര്‍ നീര്‍ച്ചാലിലിലെ കൊടിയില്‍ വീട്ടില്‍ സലീമാണ് (37) കൊല്ലപ്പെട്ടത്.
കേസില്‍ ഇയാളുടെ സുഹൃത്തും ഓടോറിക്ഷ ഡ്രൈവറുമായ അഴീക്കോട് ഗ്രാമ പഞ്ചായത് പരിധിയിലെ കെ നൗശാദിനെയാണ് (43) അഡീഷനല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് റൂബി കെ ജോസ് ജീവപര്യന്തം കഠിനതടവിനും അഞ്ചുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴത്തുക സലീമിന്റെ ആശ്രിതര്‍ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
2013-ജനുവരി 19-ന് രാത്രി പതിനൊന്നേമുക്കാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുവരികയായിരുന്ന സലീമിനെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഒന്നാം പ്ളാറ്റ് ഫോമില്‍ വച്ചു മൂര്‍ച്ചയുളള കത്തിക്കൊണ്ട് നൗശാദിന്റെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സംഭവത്തിന് രണ്ടു ദിവസം മുന്‍പ് ഭാര്യയ്ക്കൊപ്പം ട്രെയിന്‍ കയറാനെത്തിയ നൗശാദിനെ സലീം അപമാനിച്ച് സംസാരിച്ചതിലുളള വിരോധം കാരണം അക്രമിച്ചുവെന്നാണ് പരാതി. സലീമിന്റെ ബന്ധുവും ഓടോറിക്ഷ ഡ്രൈവറുമായ കണ്ണൂര്‍ സിറ്റിയിലെ കെ ഇസ്ഹാക്കിന്റെ പരാതിയിലാണ് കേസെടുത്തത്.
കണ്ണൂര്‍ റെയില്‍വെ പൊലീസ് ഇന്‍സ്പെക്ടര്‍ എ കെ ബാബുവാണ് കേസ് അന്വേഷിച്ചത്. 32- സാക്ഷികളെ കേസിന്റെ ഭാഗമായി വിസ്തരിച്ചിട്ടുണ്ട്. പ്രൊസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രൊസിക്യൂടര്‍ കെ രൂപേഷ് ഹാജരായി.
Keywords: News, Kerala, Kerala-News, Regional-News, Kannur-News, Kannur News, Kerala News, Railway Station, Murder Case, Accused, Sentenced, Life Imprisonment, Fine, Kannur railway station murder case; Accused sentenced to life imprisonment and fine.