കണ്ണൂര്‍: (www.kvartha.com) കൊളച്ചേരി പറമ്പില്‍ മുന്‍ ലോഡിങ് തൊഴിലാളിയായ കൊമ്പന്‍ സജീവന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഗ്രേഡ് എസ് ഐ ദിനേശനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പ്രതിയെ കണ്ണൂര്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണറുടെ ഉത്തരവ് പ്രകാരം കുറ്റാരോപിതനായ ഗ്രേഡ് എസ് ഐയ്ക്കെതിരെ ഗുരുതരമായ അച്ചടക്കലംഘനത്തിന് വകുപ്പ് തല നടപടി സ്വീകരിച്ചത്.
പൊലീസ് പറയുന്നത്: കേസന്വേഷണത്തിന്റെ തുടക്കത്തില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന ദിനേശന്‍ പിന്നീട് കുറ്റസമ്മത മൊഴി നല്‍കുകയായിരുന്നു. തന്റെ ഷെയര്‍ മദ്യം കൂടി സജീവന്‍ കുടിച്ചതിന്റെ പ്രകോപനത്തില്‍ ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഉന്തുംതളളും നടക്കുകയും ചെയ്തു. ഇതിനിടെ തറയില്‍ വീണ സജീവനെ വര്‍ക് ഏരിയയിലുളള വിറക് കൊളളികൊണ്ട് തലയ്ക്കും ദേഹത്താകമാസകലം കലി തീരുംവരെ അടിച്ചുവെന്നാണ് പ്രതിയായ ദിനേശന്റെ മൊഴി.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനിടെ കൊമ്പന്‍ സജീവന്‍ വധക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊളച്ചേരി പറമ്പിലെ വീട്ടില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ എസ്ഐ അടിച്ചുകൊന്ന കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോഷി ജോസ് അന്വേഷിക്കും.
വളപട്ടണം ഇന്‍സ്‌പെക്ടര്‍ ജേക്കബാണ് പ്രാഥമികാന്വേഷണം നടത്തിയത്. സുഹൃത്തായ കൊമ്പന്‍ സജീവനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്‌ഐ ദിനേശനെ കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
Keywords: News, Kerala, Regional-News, Local-News, Kannur News, Kolachery Paramba News, Mayyil News, Kerala News, Murder Case, Accused, SI, Suspended, Kannur: Murder case accused SI Suspended.