Accidental Death | കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ വയോധികന് ചികിത്സയ്ക്കിടെ മരിച്ചു
Aug 31, 2023, 11:34 IST
തലശ്ശേരി: (www.kvartha.com) മുഴപ്പിലങ്ങാട് മൊയ്തുപാലം സീതിന്റെ പളളിക്ക് സമീപം റോഡരികിലെ ചായക്കടയ്ക്ക് മുന്പില് നില്‍ക്കുകയായിരുന്ന വയോധികനെ ഇടിപ്പിച്ചു തെറിപ്പിച്ച കാര്‍ ഡ്രൈവര്‍ക്കെതിരെ എടക്കാട് പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. അപകടത്തില്‍ സീതിന്റെ പളളിക്ക് സമീപത്തെ അഹ്മദാണ് മരിച്ചത്.
ഓഗസ്റ്റ് 28-ന് രാവിലെ പത്തേമുക്കാലിനാണ് അപകടമുണ്ടായത്. കാറിടിച്ചു ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഹ്മദ് ബുധനാഴ്ച (30.08.2023) രാത്രിയാണ് മരിച്ചത്. തലശ്ശേരി ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ അഹ്മദിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറില്‍ ഇടിച്ചാണ് നിന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുഹ്റയാണ് അഹ്മദിന്റെ ഭാര്യ. മക്കള്‍: ഫിറോസ്, മുംതാസ്, ഫൗസിയ, അക്ബര്‍, ഫാസില്‍.
Keywords: News, Kerala, Kerala-News, Accident-News, News-Malayalam, Thalassery News, Muzhappilangad News, Moithupalam, Accident, Injured, Died, Kannur News, Kannur: Elderly man who was seriously injured in car accident died during treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.