പത്തനംതിട്ട: (www.kvartha.com) കുളനടയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെ സ്വിഫ്റ്റ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും അപകടകരമായ ഡ്രൈവിങ്ങിനുമാണ് കേസ്. ചൊവ്വാഴ്ച (29.08.2023) കെ സ്വിഫ്റ്റ് ബസ് ജീപിലിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു.
കുളനട എംസി റോഡിലുണ്ടായ അപകടത്തില്‍ ജീപ് ഡ്രൈവര്‍ ബിജു വിലാസത്തില്‍ അരുണ്‍ കുമാര്‍ (29), ജീപ് യാത്രികയായ കൊല്ലം കോട്ടയ്ക്കല്‍ ലതിക ഭവനില്‍ ലതിക (50) എന്നിവരാണ് മരിച്ചത്. കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
ഏഴുപേരാണ് അഞ്ചലില്‍ നിന്നും കോട്ടയത്തേക്ക് പോയ ജീപില്‍ ഉണ്ടായിരുന്നത്. കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കളാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവര്‍ക്ക് പന്തളത്തെയും ചെങ്ങന്നൂരിലെയും ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി.
Keywords: News, Kerala, Kerala-News, Pathanamthitta News, Accidental Death, Kulanada News, Accident, KSRTC, Driver, Case, Accident-News, K Swift bus driver booked Pathanamthitta Accident.