Controversy | യുപിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചെന്ന സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പൊലീസ്; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചെന്ന സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി പൊലീസ്. കുട്ടിയെ മര്‍ദിക്കാന്‍ ടീചര്‍ നിര്‍ദേശം നല്‍കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

വിദ്യാര്‍ഥിയെ മര്‍ദിക്കാന്‍ മറ്റു കുട്ടികള്‍ക്കു നിര്‍ദേശം നല്‍കിയ അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ സമൂഹത്തിന്റെ വിവിധ കാണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ടീചറുടേത് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള നീക്കമാണെന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നത്. വര്‍ഗീയതയില്‍ ഊന്നിയ വാക്കുകള്‍ ടീചര്‍ പ്രയോഗിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

സംഭവത്തെ കുറിച്ച് പൊലീസിന്റെ പ്രതിരണം:


ഗുണനപട്ടിക പഠിക്കാത്തതിന്റെ പേരില്‍ ഒരു കുട്ടിയെ അടിക്കാന്‍ സഹപാഠികള്‍ക്കു നിര്‍ദേശം നല്‍കുന്ന അധ്യാപികയുടെ വീഡിയോ ലഭിച്ചു. വീഡിയോയിലെ അധിക്ഷേപ പരാമര്‍ശത്തെ കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപലോട് വിശദീകരണം തേടി.

മുസ്ലീങ്ങളായ അമ്മമാര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് വീഡിയോയില്‍ അധ്യാപിക പറയുന്നത്. ബാലാവകാശ കമിഷനും അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ മകനെ ഈ സ്‌കൂളിലേക്ക് ഇനി അയയ്ക്കില്ലെന്ന് കുട്ടിയുടെ പിതാവും വ്യക്തമാക്കി.

Controversy | യുപിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചെന്ന സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പൊലീസ്; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

'നിഷ്‌കളങ്കരായ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കുകയാണ്. വിദ്യാലയം പോലെ പവിത്രമായ സ്ഥലത്ത് വെറുപ്പിന്റെ രാഷ്ട്രീയം വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്‍ഡ്യയുടെ മുക്കിലും മൂലയിലും കത്തിപ്പടരുന്നതിനായി ബിജെപി വര്‍ഗീയത ഉപയോഗിക്കുന്നു. ഇന്‍ഡ്യയുടെ ഭാവി കുട്ടികളിലാണ്. അവരെ വെറുക്കരുത്. നമുക്ക് അവരെ സ്‌നേഹം പഠിപ്പിക്കാം' - എന്ന് സംഭവത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചു.

Keywords:   'Jitne bhi Mohammedan bachche hai...': UP teacher makes kids assault fellow student, UP, News, Police, Parents, Allegation, Muslim, Religion, Student, Teacher, Attack, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia