Jailer | ബോക്‌സ് ഓഫീസിനെ ഇളക്കിമറിച്ച് 'ജയിലർ'; 600 കോടി പിന്നിട്ട് രജനികാന്ത് ചിത്രം

 


ചെന്നൈ: (www.kvartha.com) മെഗാസ്റ്റാർ രജനികാന്തിന്റെ ചിത്രം ജയിലർ ബോക്‌സ് ഓഫീസിനെ ഇളക്കിമറിച്ചു. തുടർച്ചയായി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ചിത്രം ബോക്‌സ് ഓഫീസിൽ റിലീസ് ചെയ്തിട്ട് 18 ദിവസമായി. വരുമാനത്തിന്റെ കാര്യത്തിലും രജനികാന്തിന്റെ ചിത്രം നിരവധി റെക്കോർഡുകൾ തകർത്തിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രം ലോകമെമ്പാടുമായി 600 കോടിയിലധികം നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

Jailer | ബോക്‌സ് ഓഫീസിനെ ഇളക്കിമറിച്ച് 'ജയിലർ'; 600 കോടി പിന്നിട്ട് രജനികാന്ത് ചിത്രം

ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പറയുന്നതനുസരിച്ച്, ജയിലർ ആഗോളതലത്തിൽ 607.29 കോടി നേടി. കൂടാതെ സാക്നിൽക് ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇതുവരെ എല്ലാ ഭാഷകളിലുമായി ഇന്ത്യയിൽ ഏകദേശം 315.95 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യവാരം 235.85 കോടി നേടിയ ജയിലർ രണ്ടാംവാരം നേടിയത് 62.95 കോടിയാണ്. 18-ാം ദിവസം 3.4 കോടിയാണ് ചിത്രം നേടിയത്. ലോകമെമ്പാടുമായി 10.25 കോടി രൂപയാണ് ചിത്രത്തിന്റെ കലക്ഷൻ.

ഇതോടെ 600 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജയിലർ. ആദ്യ ആഴ്‌ച 450.8 കോടിയും രണ്ടാം ആഴ്‌ച 124.18 കോടിയും മൂന്നാം ആഴ്‌ച മൊത്തം 10.25 കോടിയും ജയിലർ ലോകമെമ്പാടും നേടിയിട്ടുണ്ട്. നെൽസൺ സംവിധാനം ചെയ്ത സിനിമയിൽ വസന്ത് രവി, തമന്ന ഭാട്ടിയ യോഗി ബാബു, രമ്യാ കൃഷ്ണൻ, വിനായകൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കന്നഡ സൂപ്പർതാരവും അന്തരിച്ച നടനുമായ രാജ്കുമാറിന്റെ മകൻ ശിവ രാജ്കുമാറിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണിത്. മാത്യുവായി മോഹൻലാലും വര്‍മ്മനായി വിനായകനും കസറിയ ചിത്രം മലയാളികളും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Keywords: News, National, Chennai, Jailer, Rajinikanth, Movies, Box Office,   Jailer box office collection day 18: Rajinikanth film cross ₹600 crore mark worldwide.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia