SWISS-TOWER 24/07/2023

iPhone | ഐഫോൺ 15 വരുന്നത് യുഎസ്ബി ടൈപ്പ്-സി കേബിളുമായി! വർണാഭമായ നിറങ്ങളിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ട്

 


ADVERTISEMENT

വാഷിംഗ്ടൺ: (www.kvartha.com) അമേരിക്കൻ സ്മാർട്ട്‌ഫോൺ കമ്പനിയായ ആപ്പിൾ അടുത്ത മാസം ഐഫോൺ 15 സീരീസ് അവതരിപ്പിച്ചേക്കും. സെപ്റ്റംബർ 12 ന് ഐഫോൺ 15 സീരീസ് കമ്പനി പുറത്തിറക്കിയേക്കുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. ഐഫോൺ 15 സീരീസിൽ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ നാല് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടും. എന്നിരുന്നാലും, ചില ഉൽ‌പാദന പ്രശ്‌നങ്ങൾ കാരണം ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സിന്റെ ലോഞ്ച് ഒരു മാസത്തേക്ക് നീട്ടിയതായി റിപ്പോർട്ടുകളുണ്ട്.

iPhone | ഐഫോൺ 15 വരുന്നത് യുഎസ്ബി ടൈപ്പ്-സി കേബിളുമായി! വർണാഭമായ നിറങ്ങളിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ട്

അഭ്യൂഹങ്ങൾ വിശ്വസിക്കാമെങ്കിൽ, ഇത്തവണ കമ്പനി ഫോണിൽ നിരവധി പ്രധാന മാറ്റങ്ങൾ വരുത്താൻ പോകുന്നു. ഇത്തവണ ഐഫോൺ 15 പുതിയ നിറത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോൺ മാത്രമല്ല, അനുബന്ധ ഉപകരണങ്ങളും വാർത്തകളിൽ നിറഞ്ഞു. ഈ വർഷം ആപ്പിൾ ഐഫോണുകളിലെ ലൈറ്റിംഗ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്‌ക്കൊപ്പം പ്രത്യേക വർണങ്ങളിലുള്ള യുഎസ്ബി ടൈപ്പ് സി കേബിൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ ഐഫോണുകൾക്കൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്ന വർണാഭമായ യുഎസ്ബി ടൈപ്പ്-സി കേബിളുകൾ 'കൊസുതാമി' എക്‌സിൽ ട്വീറ്റ് ചെയ്തു. വെള്ള, കറുപ്പ്, മഞ്ഞ, പർപ്പിൾ, ഓറഞ്ച് നിറങ്ങളിൽ കേബിളുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കേബിളുകൾ ഓരോന്നും ഐഫോൺ 15ന്റെ നിറവുമായി യോജിച്ചതാകുമെന്ന് പറയുന്നു.
iPhone 15, USB Type-C cable, Smart Phone, Technology, Charging, Gadget, Twitter, Apple, Launch, iPhone 15 to come with colourful braided USB Type-C cable.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia