Jobs | ഉദ്യോഗാർഥികൾക്ക് വമ്പൻ അവസരം: 10-ാം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി; തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് ആകാം; 30,041 ഒഴിവുകള്‍; അറിയേണ്ടതെല്ലാം

 


ന്യൂഡെല്‍ഹി: (www.kvartha.com) സര്‍ക്കാര്‍ ജോലി തേടുന്നവര്‍ക്ക് വമ്പന്‍ അവസരം. ഇന്ത്യന്‍ തപാല്‍ വകുപ്പ് ഗ്രാമീണ്‍ ഡാക് സേവക് (GDS Recruitment) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കിളില്‍ 3,084, ബിഹാറില്‍ 2300, ഛത്തീസ്ഗഢില്‍ 721, രാജസ്ഥാനില്‍ 2,031, മധ്യപ്രദേശില്‍ 1,565 എന്നിങ്ങനെ രാജ്യത്തുടനീളമുള്ള മൊത്തം 30,041 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഇതില്‍ 1508 ഒഴിവ് കേരള സര്‍ക്കിളിലാണ്. ആഗ്രഹവും യോഗ്യതയും ഉള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ പ്രക്രിയ ഓഗസ്റ്റ് രണ്ടിന് ആരംഭിച്ചു. ഓഗസ്റ്റ് 23 ന് അവസാനിക്കും.
             
Jobs | ഉദ്യോഗാർഥികൾക്ക് വമ്പൻ അവസരം: 10-ാം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി; തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് ആകാം; 30,041 ഒഴിവുകള്‍; അറിയേണ്ടതെല്ലാം

വിദ്യാഭ്യാസ യോഗ്യത

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകര്‍ ഗണിതവും ഇംഗ്ലീഷും നിര്‍ബന്ധിത അല്ലെങ്കില്‍ ഐച്ഛിക വിഷയങ്ങളായി പഠിച്ചിരിക്കണം. പ്രാദേശികഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. അടിസ്ഥാനപരമായ കംപ്യൂടര്‍ ധാരണയും ഉണ്ടായിരിക്കണം

പ്രായപരിധി

അപേക്ഷയുടെ അവസാന തീയതിയായ ഓഗസ്റ്റ് 23 പ്രകാരം കുറഞ്ഞ പ്രായം 18 വയസും കൂടിയ പ്രായം 40 വയസുമാണ്.

അപേക്ഷാ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. അതേസമയം, എസ്സി, എസ്ടി, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസില്ല.

സെലക്ഷന്‍ പ്രക്രിയ

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍, മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ഔദ്യോഗിക വെബ്‌സൈറ്റില്‍ സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. പത്താം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ശമ്പളം

ജോലിചെയ്യുന്ന സമയംകൂടി പരിഗണിച്ചാണ് വേതനം നിശ്ചയിക്കുക. ഇതുപ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് 12,000 രൂപ മുതല്‍ 29,380 രൂപ വരെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍/ ഡാക് സേവകിന് നാലുമണിക്കൂറിന് 10,000 രൂപ മുതല്‍ 24,470 രൂപവരെയും ലഭിക്കാം.

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വകുപ്പിന്റെ പോര്‍ട്ടലായ indiapostgdsonline(dot)gov(dot)in ല്‍ നല്‍കിയിരിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫോറം വഴി അപേക്ഷിക്കാം. അപേക്ഷാ പ്രക്രിയയുടെ ഭാഗമായി, ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം, തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ക്കൊപ്പം ലോഗിന്‍ ചെയ്യുന്നതിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയും.

Keywords: GDS Recruitment, India Post, Jobs, Recruitment, National News, Government Jobs Alert, Government Job, Job News, India Post GDS Recruitment 2023: 30041 Vacancy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia