Follow KVARTHA on Google news Follow Us!
ad

Body Found | 'ഒരാഴ്ചയിലധികം പഴക്കം'; വണ്ടന്‍മേട് ഏലത്തോട്ടത്തില്‍ അജ്ഞാതന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കണ്ടത് Idukki, Unidentified, Dead Body, Found, Vandanmedu Estate
ഇടുക്കി: (www.kvartha.com) നെടുങ്കണ്ടം വണ്ടന്‍മേട് വാഴവീടിന് സമീപമുള്ള ഒരു ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പുരുഷന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയതെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 

പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം രാവിലെ വാഴവീടിന് സമീപം 16 ഏകര്‍ ഭാഗത്ത് ശിവാജി എസ്റ്റേറ്റില്‍ ഏല തോട്ടത്തിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. ജീര്‍ണിച്ചതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു. 

കഴിഞ്ഞ അഞ്ചാം തീയതിക്ക് ശേഷം എസ്റ്റേറ്റിലെ ജോലികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. വീണ്ടും ജോലി തുടരാന്‍ സ്ഥലമുടമ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ വീണ്ടുമെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തോട്ടമുടമ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വണ്ടന്‍മേട്, കുമളി പൊലീസ് ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക് സംഘമുള്‍പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.  

കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാനായി വിശദമായ പരിശോധന നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

News, Kerala, Kerala-News, Local-News, Regional-News, Idukki, Unidentified, Dead Body, Found, Vandanmedu Estate, Idukki: Unidentified dead body found from Vandanmedu Estate.


Keywords: News, Kerala, Kerala-News, Local-News, Regional-News, Idukki, Unidentified, Dead Body, Found, Vandanmedu Estate, Idukki: Unidentified dead body found from Vandanmedu Estate. 

 

Post a Comment