Follow KVARTHA on Google news Follow Us!
ad

Jobs | മികച്ച തൊഴില്‍ അന്വേഷിക്കുകയാണോ? ബാങ്കില്‍ പ്രൊബേഷണറി ഓഫീസര്‍ ആവാം; 3000 ലേറെ ഒഴിവുകള്‍; വിശദമായി അറിയാം

അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 Jobs, Vacancy, IBPS PO Recruitment, Malayalam News
ന്യൂഡെല്‍ഹി: (www.kvartha.com) ധാരാളം സൗകര്യങ്ങളും നല്ല ശമ്പളവും ഉള്ള ഒരു സര്‍ക്കാര്‍ ജോലിയായാണ് ബാങ്ക് ജോലി കണക്കാക്കുന്നത്. ഇക്കാരണത്താല്‍, ധാരാളം യുവാക്കള്‍ ബാങ്ക് റിക്രൂട്ട്മെന്റിനായി തയ്യാറെടുക്കുന്നു. ബാങ്കുകളിലെ പിഒ അതായത് പ്രൊബേഷണറി ഓഫീസര്‍ തസ്തികയും യുവാക്കളുടെ ആദ്യ ചോയ്സാണ്. നിലവില്‍, രാജ്യത്തുടനീളമുള്ള ബാങ്കുകളില്‍ പിഒയുടെ ബമ്പര്‍ റിക്രൂട്ട്‌മെന്റ് പുറത്തുവന്നിട്ടുണ്ട്.
    
Jobs, Vacancy, IBPS PO Recruitment, Malayalam News, Job News, IBPS PO Apply Online 2023, Application Starts.

വിവിധ ബാങ്കുകളില്‍ 3049 പിഒ തസ്തികകളിലേക്ക് ഐബിപിസ്( IBPS) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ റിക്രൂട്ട്മെന്റിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 21 ആയി നിശ്ചയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ibps(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം.

പ്രായപരിധി

അറിയിപ്പ് അനുസരിച്ച്, കുറഞ്ഞത് 20 വയസും പരമാവധി 30 വയസും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. എന്നിരുന്നാലും, സംവരണ വിഭാഗക്കാര്‍ക്കും പരമാവധി പ്രായപരിധിയില്‍ ഇളവ് നല്‍കും. ഇതില്‍ എസ്സി, എല്‍ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെയും ഇളവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, 1984 ലെ കലാപത്തിന് ഇരയായവര്‍ക്ക് അഞ്ച് വര്‍ഷം വരെയും മുന്‍ ജീവനക്കാര്‍ക്ക് പരമാവധി അഞ്ച് വര്‍ഷം വരെയും പ്രായപരിധിയില്‍ ഇളവ് നല്‍കും. മറുവശത്ത്, PWBD വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10 വര്‍ഷം വരെ ഇളവ് നല്‍കും.

എത്ര ശമ്പളം ലഭിക്കും?

അടിസ്ഥാന ശമ്പളം 23,700/- രൂപയാണ്. ഇതോടൊപ്പം എച്ച്ആര്‍എ ഉള്‍പ്പെടെയുള്ള മറ്റ് അലവന്‍സുകളും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പ്രതിമാസം ഏകദേശം 38730 രൂപയാണ് തുടക്കത്തില്‍ മൊത്ത ശമ്പളം. പിഒയുടെ പോസ്റ്റിംഗിനെ ആശ്രയിച്ച് എച്ച്ആര്‍എയും വ്യത്യസ്തമായിരിക്കും.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രവര്‍ത്തന പരിജ്ഞാനവും ആവശ്യമാണ്.

Keywords: Jobs, Vacancy, IBPS PO Recruitment, Malayalam News, Job News, IBPS PO Apply Online 2023, Application Starts.
< !- START disable copy paste -->

Post a Comment