Kerala Speaker | ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്റെ വാക്കുകള്‍ വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്നും അങ്ങനെ വേദനിപ്പിക്കുന്ന ആളല്ല താനെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും സ്പീകര്‍ എഎന്‍ ശംസീര്‍

 


തിരുവനന്തപുരം: (www.kvartha.com) ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്റെ വാക്കുകള്‍ വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്നും അങ്ങനെ വേദനിപ്പിക്കുന്ന ആളല്ല താനെന്നും വ്യക്തമാക്കി സ്പീകര്‍ എഎന്‍ ശംസീര്‍. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ്. തന്റ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ശംസീര്‍ പറഞ്ഞു.

സംഘപരിവാര്‍ പലതും പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ വെറുപ്പിന്റെ പ്രചാരണം രാജ്യത്തു നടത്തുകയാണ്. കേരളത്തിലും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. അത് കേരളത്തിലുള്ളവരും വിശ്വാസികളും തള്ളിക്കളയും. വിശ്വാസികള്‍ തനിക്കൊപ്പമാണ്. തനിക്കെതിരെ ആര്‍ക്കും പ്രതിഷേധിക്കാം. എന്‍എസ്എസ് പ്രസിഡന്റിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തില്‍ വിശ്വാസികള്‍ വീഴരുത്. അത്തരം ശ്രമം നടത്തുന്നത് സംഘപരിവാറാണ്. എന്‍എസ്എസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സ്പീകര്‍ പറഞ്ഞു.

ശംസീറിന്റെ വാക്കുകള്‍:

പരാമര്‍ശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല. ഞാന്‍ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയില്‍ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോള്‍ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്.

ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആളെന്നനിലയില്‍ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോള്‍ എങ്ങനെയാണു മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്. സ്പീകറായി തന്നെ കെട്ടിയിറക്കിയതല്ല.

Kerala Speaker | ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്റെ വാക്കുകള്‍ വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്നും അങ്ങനെ വേദനിപ്പിക്കുന്ന ആളല്ല താനെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും സ്പീകര്‍ എഎന്‍ ശംസീര്‍

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ്. തന്റ മതേതര മൂല്യങ്ങളിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. സംഘപരിവാര്‍ പലതും പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ വെറുപ്പിന്റെ പ്രചാരണം രാജ്യത്തു നടത്തുകയാണ്. കേരളത്തിലും അതിനുള്ള ശ്രമം നടക്കുന്നുണ്ട്. അത് കേരളത്തിലുള്ളവരും വിശ്വാസികളും തള്ളിക്കളയും.

വിശ്വാസികള്‍ തനിക്കൊപ്പമാണ്. തനിക്കെതിരെ ആര്‍ക്കും പ്രതിഷേധിക്കാം. എന്‍ എസ് എസ് പ്രസിഡന്റിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തില്‍ വിശ്വാസികള്‍ വീഴരുത്. അത്തരം ശ്രമം നടത്തുന്നത് സംഘപരിവാറാണ്. എന്‍ എസ് എസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല- എന്നും സ്പീകര്‍ പറഞ്ഞു.

ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലര്‍ത്തരുത്. ഏകീകൃത സിവില്‍കോഡ് ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നു ചോദ്യത്തിനു മറുപടിയായി സ്പീകര്‍ പറഞ്ഞു. യുവമോര്‍ച നേതാവിന്റെ പ്രസംഗം കേരളസമൂഹത്തില്‍ നടത്തേണ്ടതാണോ എന്ന് സമൂഹം പരിശോധിക്കണം. സഭാ ടിവിയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളും കാണിക്കുമെന്നും അതിനുള്ള ക്രമീകരണം നടത്തുമെന്നും സ്പീകര്‍ പറഞ്ഞു. ഓഗസ്റ്റ് ഏഴു മുതല്‍ 24 വരെ നിയമസഭാ സമ്മേളനം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  I never hurt sentiments of any religion, says Kerala Speaker on row over his remarks on Lord Ganesha, Thiruvananthapuram, News, Politics, Speaker AN Shamseer, Controversy, NSS, Criticism, Devortees, Religion, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia