Follow KVARTHA on Google news Follow Us!
ad

LinkedIn | മികച്ചൊരു ജോലിയാണോ ലക്ഷ്യം, ലിങ്ക്ഡ് ഇന്‍ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം?

ലോകത്തിലെ മികച്ച കമ്പനികളുടെയെല്ലാം എക്‌സിക്യൂട്ടീവുകള്‍ ഇത് ഉപയോഗിക്കുന്നുണ്ട് Jobs, LinkedIn, Jobs, Youth, Recruitment, HR Manager
- മുജീബുല്ല കെ എം

(www.kvartha.com) ഒരു ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് എങ്ങിനെ തുടങ്ങാമെന്നും അതിനെ ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കാമെന്നും പറഞ്ഞു തരണം എന്നതായിരുന്നു ഇന്ന് ലഭിച്ച സന്ദേശങ്ങളുടെ രത്ന ചുരുക്കം. അവര്‍ക്കു വേണ്ടിയും താല്പര്യമുള്ളവര്‍ക്ക് വേണ്ടിയും ഈ കുറിപ്പ് പോസ്റ്റ് ചെയ്യുകയാണ്. ലിങ്ക്ഡ് ഇന്‍ എന്നത് ഒരു പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് പ്ലാറ്റുഫോം ആണ്. ലിങ്ക്ഡ് ഇന്‍ ഒരിക്കലും ഇന്‍ഡീഡ്, മോണ്‍സ്റ്റര്‍, നൗക്രി തുടങ്ങിയവയെ പോലെയുള്ള ഒരു സമ്പൂര്‍ണ തൊഴിലവസരം പ്രസിദ്ധികരിക്കുന്ന വെബ്‌സൈറ്റ് അല്ല. റിക്രൂട്ട്‌മെന്റ് ഒരു പ്രധാന ഭാഗം ആണെങ്കില്‍ തന്നെയും ലിങ്ക്ഡ് ഇന്‍ ഉന്നം വെക്കുന്നത് മറ്റു ചില ഉദ്ദേശങ്ങളെയാണ്.
                
Jobs, LinkedIn, Jobs, Youth, Recruitment, HR Manager, How to use LinkedIn effectively?.

എന്തൊക്കെയാവാം ആ ഉദ്ദേശ്യങ്ങള്‍?

പ്രധാനമായും ഒരേ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഒരേ രീതിയിലുള്ള അഭിരുചി ഉള്ളവര്‍ എന്നിവരുമായി കണക്ട് ചെയ്യുക, വിഷയങ്ങളിലെ ജ്ഞാനവും, തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അവക്കുള്ള ഉത്തരങ്ങള്‍ കണ്ടത്തുക എന്നിവയാണ് ആദ്യത്തെ ഉദ്ദേശം. അടുത്തത്, ഒരു വിഷയത്തില്‍ വിദഗ്ധ ഉപദേശത്തിനായി ഒരു മെന്ററെ (Mentor ) കണ്ടെത്താന്‍ ഉപയോഗിക്കുക എന്നതാണ്.

ഉദാഹരണത്തിന് നിങ്ങള്‍ക്കു ഒരു പേര്‍സണല്‍ പ്രൊജക്റ്റ് ചെയ്യാന്‍ താല്പര്യം ഉണ്ടെന്ന് കരുതുക. ഇതിനു നിങ്ങള്‍ക്കു അനുഭവജ്ഞാനമുള്ള ഒരാളുടെ സഹായം വേണമെന്നു വെക്കുക. ഈ സാഹചര്യത്തില്‍, വളരെ സ്‌പെസിഫിക് ആയ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ആ മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളയാളെ കണ്ടെത്തി അവരെ കോണ്ടാക്ട് ചെയ്യാനും അതു വഴി അവരുടെ ഉപദേശം തേടുകയും ചെയ്യാം.

മറ്റൊരു പ്രധാന ഉദ്ദേശം, നമ്മുടെ പ്രവര്‍ത്തന മേഖലയിലോ താല്പര്യം ഉള്ള വിഷയങ്ങളോ പ്രവര്‍ത്തിച്ചുവരുന്ന കമ്പനികളെയോ പിന്തുടരുക എന്നുള്ളതാണ്. അവരുടെ പ്രധാനപ്പെട്ട ചുവടു വെപ്പുകള്‍, പുതിയ അറിവുകള്‍ എന്നിവയെല്ലാം അവര്‍ ലിങ്ക്ഡ് ഇന്നില്‍ അപ്‌ഡേറ്റ് ചെയ്യും. ഇതുവഴി നമ്മുടെ വിജ്ഞാനം വര്‍ദ്ധിപ്പിക്കാം.

ലോകത്തിലെ മികച്ച കമ്പനികളുടെയെല്ലാം എക്‌സിക്യൂട്ടീവുകള്‍ ലിങ്ക്ഡ് ഇന്‍ ഉപയോഗിക്കുന്നവര്‍ ആണ്. ഇവരുടെ ജീവിതയാത്ര, അനുഭവ സമ്പത്ത് എന്നിവയെല്ലാം, വളരെ അമൂല്യമാണ്. ഇവരുമായി നേരിട്ട് കണക്ട് ചെയ്യാന്‍ പറ്റുന്ന അവസരങ്ങള്‍ ലിങ്ക്ഡ് ഇന്‍ ഒരുക്കുന്നു. സ്‌പെഷ്യലൈസ്ഡ് ആയിട്ടുള്ള ധാരാളം ഗ്രൂപ്പുകള്‍, ഫോറങ്ങള്‍ എന്നിവയെല്ലാം ലിങ്ക്ഡ് ഇന്നില്‍ ഉണ്ട്. അവയില്‍ ജോയിന്‍ ചെയ്യുന്നതുവഴി ആ മേഖലയിലെ നൂതന അറിവുകളില്‍ നിങ്ങള്‍ക്ക് അപ്‌ഡേറ്റഡ് ആയിട്ടിരിക്കാന്‍ സാധിക്കും.

ALSO READ:

ലിങ്ക്ഡ് ഇന്നില്‍ ഒരാളുമായി കണക്ട് ചെയ്യുക, അവരുമായി ഇടപഴകുക എന്നതു വഴി പ്രൊഫഷണല്‍ കമ്മ്യൂണിറ്റിയില്‍ നിങ്ങള്‍ക് നിങ്ങളുടേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിക്കും. ഇനി നിങ്ങളുടെ പക്കല്‍ ഒരു പുതിയ അറിവ് ഉണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നിങ്ങള്‍ക്ക് പങ്കുവയ്ക്കാന്‍ ഇതുവഴി സാധിക്കുന്നു.

ലിങ്ക്ഡ് ഈന്നിലെ മറ്റൊരു സേവനം ലിങ്ക്ഡ് ഇന്‍ ലേര്‍ണിംഗ് ആണ്. ഇതൊരു വെബ് അധിഷ്ഠിത പാഠ്യ സര്‍വീസ് ആണ്. നിങ്ങളുടെ ജോലിക്കു ആവശ്യമായ പ്രത്യേക സ്‌കില്ലുകള്‍, ടെക്‌നിക്കല്‍, സോഫ്റ്റ്വെയര്‍ അറിവുകള്‍ എന്നിവയെല്ലാം അടങ്ങിയ കോഴ്‌സുകള്‍ ഇതില്‍ ലഭ്യമാണ്. വളരെയധികം മൂല്യമേറിയ സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങള്‍ക്കിത്തരം കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുക വഴി കിട്ടുന്നു.

ഇനി ലിങ്ക്ഡ് തൊഴില്‍ മേഖലയില്‍ എങ്ങനെ മുതല്‍ കൂട്ടാവുന്നു എന്നുനോക്കാം

വെറുതെ ഒരു ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് ഉണ്ടാക്കിയിട്ടാല്‍ ഒരിക്കലും ജോലി ലഭിക്കും എന്നു വിചാരിക്കരുത്. ഇതാണ് ആദ്യമായി മനസിലാക്കേണ്ട കാര്യം. ലിങ്ക്ഡ് ഇന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ആദ്യം തന്നെ വളരെ അപ്‌ഡേറ്റഡ് ആയിട്ടുള്ള കണ്ടന്റ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ മേഖലയിലെ പരിചയ സമ്പത്ത് എന്നിവയെല്ലാം വളരെ വ്യക്തമായും എന്നാല്‍ യൂണിക് ആയും അവതരിപ്പിക്കാന്‍ സാധിക്കുന്നതിലാണ് മിടുക്ക്.

കീ വേര്‍ഡുകള്‍ ആണ് ലിങ്ക്ഡ് ഇന്‍ ജോബ് സെര്‍ച്ചില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത്. ഉദാഹരണത്തിന് ഒരു കമ്പനിക്ക് ഒരു എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ആളെ ആവശ്യം ഉണ്ടെന്നു കരുതുക. ഈ ഒരവസ്ഥയില്‍ കമ്പനിക്ക് രണ്ടു ഓപ്ഷന്‍സ് ഉണ്ട്. ഒന്നാമത്തേത് ജോബ് പോസ്റ്റിങ്ങ് ഇടുക എന്നതാണ്. വിശദമായ ജോബ് ഡിസ്‌ക്രിപ്ഷനോട് കൂടി അവരത് പോസ്റ്റ് ചെയ്യും. പ്രധാനമായും ഒരു ജോബ് പോസ്റ്റിംഗില്‍ ഉണ്ടാവുക റോള്‍ (എന്താണ് സ്ഥാനം), റെസ്‌പോണ്‌സിബിലിറ്റി (ഈ സ്ഥാനം നിങ്ങള്‍ക്കു ലഭിച്ചാല്‍ നിങ്ങള്‍ എന്തൊക്കെയാണ് ചെയ്യുക, അഥവാ ജോലി സ്വഭാവം ), റിക്വയര്‍മെന്റ് (ഈ ജോലിക്ക് നിങ്ങളെ പരിഗണിക്കാന്‍ എന്തെല്ലാം യോഗ്യതകള്‍ നിങ്ങള്‍ക്കു വേണം ), എക്‌സ്പീരിയന്‍സ് എന്നിവയാണ്.

ഇതു കൂടാതെ ഈ ജോലിക്ക് ആവശ്യമായ പ്രത്യേക സ്‌കില്‍ സെറ്റുകള്‍ ലിസ്റ്റ് ചെയ്യുക എന്നതാണ്. ഈ പ്രത്യേക വാക്കുകള്‍ ആണ് കീവേര്‍ഡുകള്‍. നിങ്ങള്‍ ഒന്നെങ്കില്‍ ലിങ്ക്ഡ് ഇന്നില്‍ തന്നെയോ (ഇന്‍ അപ്ലൈ- ഇവിടെ നിങ്ങളുടെ പ്രൊഫൈല്‍ കമ്പനിയുമായി നേരിട്ട് ഒറ്റക്ലിക്കിലോ കുറച്ചു ചോദ്യങ്ങളുടെ അകമ്പടിയോടെയോ ഷെയര്‍ ചെയ്യാം. സിവിയും അറ്റാച്ച് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്), അല്ലെങ്കില്‍ അപ്ലൈ എന്ന ലിങ്കില്‍ അമര്‍ത്തി മറ്റൊരു വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയും ആ സൈറ്റില്‍ അപ്ലിക്കേഷന്‍ കംപ്ലീറ്റ് ആകുകയും ചെയ്യാം. ഇന്‍ അപ്ലൈ ആണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ പ്രൊഫൈല്‍ വ്യക്തതയുള്ളതായിരിക്കണം.

അടുത്ത ഒരു അപ്പ്രോച്ച് ജോബ് പോസ്റ്റിങ്ങ് ഇടാതെ കമ്പനിയുടെ എച്ച് ആര്‍ ഉദ്യോഗാര്‍ഥിയെ നേരിട്ട് തിരയുകയും കോണ്‍ടാക്ട് ചെയ്യുന്നതുമായ രീതിയാണ്. ഇതില്‍ പ്രധാനമായും അവര്‍ ചില സ്‌പെസിഫിക് കീ വേര്‍ഡുകള്‍ സെര്‍ച്ച് ചെയ്യുകയാണ് ചെയ്യുക. ഉദാഹരണം: ഒരു എഞ്ചിനീയര്‍ ഒഴിവാണ് ഉള്ളതെങ്കില്‍ സെര്‍ച്ച് ചെയ്യുന്ന കീ വേര്‍ഡുകള്‍ 'Problem Solving', 'mathematical skills', 'Project management', 'time management', 'lean six sigma', 'communication skills', 'Adaptation', 'report writing' ഇങ്ങനെ ഒക്കെ ആവാം കീവേര്‍ഡുകള്‍ (ഉദാഹരണം ആണ് പറയുന്നത്).

ഇവയെല്ലാം റിക്രൂട്ടര്‍ തിരയും. ഈ വാക്കുകള്‍ നിങ്ങളുടെ പ്രൊഫൈലില്‍ ഉണ്ടെങ്കില്‍ അതൊരു പൊട്ടന്‍ഷ്യല്‍ മാച്ച് ആയി അവര്‍ക്കുമുന്നില്‍ വരും. എത്രത്തോളം കീ വേര്‍ഡുകള്‍ ഉണ്ടോ , അത്രത്തോളം പെര്‍സെന്റേജ് മാച്ച് കാണിക്കും. ലിസ്റ്റില്‍ മുകളില്‍ ഉള്ളവരില്‍ തുടങ്ങി തങ്ങളുടെ ആവശ്യത്തിന് ഉതകുന്ന ആളെ കണ്ടെത്തുന്നതുവരെ അവര്‍ തിരഞ്ഞുകൊടിരിക്കും. ഏതു അപ്പ്രോച്ച് ആണ് കമ്പനി എടുക്കുക എന്നത് സമയം, ജോലി സ്വഭാവം എന്നിവക്കനുസരിച്ചു മാറാം. മിക്ക കമ്പനികളും പാരലല്‍ ആയി ഈ രണ്ടു രീതികളും സ്വീകരിക്കാറുണ്ട്.
            
Jobs, LinkedIn, Jobs, Youth, Recruitment, HR Manager, How to use LinkedIn effectively?.

ഇനി എങ്ങനയൊക്കെ ശക്തമായ ഒരു ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഉണ്ടാക്കാം എന്നറിയാം

* നല്ലൊരു ടാഗ്ലൈന്‍: വ്യക്തവും സ്പഷ്ടവും ആയിരിക്കണം ഇത്. നിങ്ങള്‍ തൊഴില്‍ അന്വേഷിക്കുന്ന ആളാണെകില്‍ അതും രേഖപ്പെടുത്തുക. ഇത് പൊതുവെ 'Chemical engineer with 5 years of experience in manufacturing, now looking for a new opportunity ' എന്ന ടെംപ്ലേറ്റില്‍ ആക്കാം.

* പ്രൊഫഷണല്‍ ആയ ഒരു മുഖ ചിത്രം: മാന്യമായ അപ്പിയറന്‍സ് പ്രധാനമാണ്.

* ലൊക്കേഷന്‍: ഇതുവഴി ഏതു സ്ഥലത്തുനിന്നുള്ള ഉദ്യോഗാര്ഥിയാണ് നിങ്ങള്‍ എന്നു മനസിലാക്കാം.
'OPEN TO JOB OPPORTUNITIES ' എന്ന ഓപ്ഷന്‍ നിര്‍ബന്ധമായും ഇനേബിള്‍ ചെയ്യുക. ഏതുതരം റോളുകള്‍ ആണ് നിങ്ങള്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും ഇവിടെ SPECIFY ചെയ്യുക.

* എബൌട്ട്: നിങ്ങളുടെ ടാഗ്ലൈനില്‍ പറഞ്ഞകാര്യം കുറച്ചുകൂടി വിശദമായി എഴുതാന്‍ ഇതുപയോഗിക്കാം. നിങ്ങളുടെ പരിജ്ഞാനം, അറിവ് എന്നിവയെല്ലാം ഇതില്‍ എഴുതാം.

* ഫീച്ചേര്‍ഡ്: ഇവിടെ നിങ്ങളുടെ മികച്ച വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കാം. (ഉദാഹരണം : നിങ്ങള്‍ ഒരു എഴുത്തുകാരന്‍ ആണെകില്‍ നിങ്ങളുടെ രചനകള്‍ അടങ്ങിയ ഒരു വെബ്‌സൈറ്റിലെ ഉള്ളടക്കം, അതിലേക്കുള്ള ലിങ്ക് എന്നിവ ചേര്‍ക്കാം)

* ആക്റ്റിവിറ്റി സെക്ഷന്‍: നിങ്ങള്‍ ലിങ്ക്ഡ് ഇന്നില്‍ ചെയ്ത പ്രവര്‍ത്തികളുടെ ലോഗ് ആണിത്. ഉദാഹരണം :നിങ്ങള്‍ അടുത്തിടെ ലൈക് ചെയ്ത പോസ്റ്റുകള്‍, ഷെയര്‍ ചെയ്ത പോസ്റ്റുകള്‍, നിങ്ങളുടെ കമന്റ് എന്നിവയൊക്കെ. ഇത് നിങ്ങള്‍ക്കു ഒരു പ്രത്യേക വിഷയത്തില്‍ എത്ര താല്പര്യം ഉണ്ടെന്നു റിക്രൂട്ടര്‍ക്കു മനസിലാക്കികൊടുക്കും.

* എക്‌സ്പീരിയന്‍സ്: ഇവിടെ നിങ്ങളുടെ ഇപ്പോളത്തെ ജോലിയുടെ വിവരങ്ങളും, മുന്‍കാല പ്രവൃത്തി പരിചയവും എല്ലാം കാലക്രമത്തില്‍ അല്ലെങ്കില്‍ ക്രോണോളജിക്കല്‍ ഓര്‍ഡറില്‍ എഴുതണം.
ഓരോ തൊഴിലിലേയും നിങ്ങളുടെ സംഭാവന, നിങ്ങള്‍ എന്തുമാറ്റം അവിടെ വരുത്തി, നിങ്ങളുടെ അച്ചീവേമെന്റ്‌സ്, വര്‍ക്ക് ചെയ്ത പ്രൊജെക്ടുകള്‍ എന്നിവയെല്ലാം ചേര്‍ക്കാം. കഴിവതും facts, ഫിഗറസ് എന്നിവ ഉപയോഗിക്കുക.

* ഉദാഹരണം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10 ശതമാനം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ഇത്തരം സ്‌പെസിഫിക് ആയ കാര്യങ്ങള്‍ ഉള്‍പെടുത്തുക. ഇതുകൂടാതെ ആക്ഷന്‍ വേര്‍ഡ്സ് ഉപയോഗിക്കുക. വെറുതെ 'Worked in manufacturing ' എന്നു എഴുതുന്നതിനു പകരം 'successfully executed production operations in a fast paced industry', എന്നോ മറ്റോ എഴുതുക. അതായത് കുറച്ചൊക്കെ ആലങ്കാരികമായി എഴുതാന്‍ ശ്രമിക്കുക.

* വിദ്യാഭ്യാസം: നിങ്ങള്‍ പഠിച്ച കോഴ്‌സുകള്‍ അവയില്‍ നിങ്ങള്‍ പഠിച്ച MAIN വിഷയങ്ങള്‍ എന്നിവ എഴുതാം. മാര്‍ക്ക്, റാങ്ക് YEAR എന്നിവയും ഇവടെ ചേര്‍ക്കാം.

* ലൈസെന്‍സ് ആന്‍ഡ് സര്‍ട്ടിഫിക്കറ്റ്: നിങ്ങള്‍ക്ക് ഒരു സെര്‍ട്ടിഫിക്കേഷന്‍ ഉണ്ടെങ്കില്‍ അത് ചേര്‍ക്കാം. ഇതൊരു ആഡഡ് അഡ്വാന്റ്റേജ് ആണ്. ഉദാഹരണം: സെര്‍ട്ടിഫൈഡ് നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍ എന്നപോലെ. അല്ലെങ്കില്‍ ലൈസെന്‍സെഡ് ഫാര്‍മസി ടെക്‌നിഷ്യന്‍. സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ലൈസന്‍സ് നമ്പര്‍ എന്നിവ ചേര്‍ക്കുന്നത് സുതാര്യത വര്‍ധിപ്പിക്കും.

* വോളന്റിയറിങ്: നിങ്ങള്‍ ഏതെങ്കിലും സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതെഴുതുക. ഉദാഹരണം : എന്‍എസ്എസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഗ്രീന്‍ പീസ് എന്നിങ്ങനെ. സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗാര്ഥികളെയാണ് എല്ലാ കമ്പനിക്കും ആവശ്യം.

* സ്‌കില്‍സ് ആന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്‌സ്: നിങ്ങള്‍ക്ക് പ്രധാനമായും ഉള്ള സ്‌കില്ലുകള്‍ ഇതില്‍ രേഖപ്പെടുത്തുക. ഇവയും കീ വേര്‍ഡുകള്‍ ആണ്. അപേക്ഷിക്കുന്ന ജോലിക്ക് അനുസരിച്ചു ഇവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താം. എന്‍ഡോസ്മെന്റ് എന്നാല്‍ ഈ കഴിവുകള്‍ നിങ്ങള്‍ക്കു ഉണ്ടെന്ന് മറ്റൊരു വ്യക്തി സാക്ഷ്യപെടുത്തുന്നതാണ്. ഒരു ഉയര്‍ന്ന പ്രൊഫൈല്‍ ഉള്ള ആരെങ്കിലുമോ നിങ്ങളുടെ മാനേജര്‍, പ്രൊഫസര്‍ എന്നിവരൊക്കെ ആണിത് ചെയ്യുന്നത് എങ്കില്‍ അതൊരു നല്ലകാര്യം ആണ്.

* റെക്കമെന്റേഷന്‍: നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ആരെങ്കിലും നിങ്ങളുടെ പ്രവൃത്തി, സ്വഭാവം എന്നിവയെപ്പറ്റി സാക്ഷ്യപെടുത്താന്‍ ഈ ഭാഗം ഉപയോഗിക്കാം.

* പ്രൊജക്റ്റ്: നിങ്ങള്‍ ചെയ്ത പ്രൊജെക്ടുകള്‍ അവയുടെ ലഘു വിവരണം, മെംബേര്‍സ് എന്നീ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കാം.

ഇവ കൂടാതെ, അവാര്‍ഡുകള്‍, ടെസ്റ്റ് സ്‌കോറുകള്‍, കൈകാര്യം ചെയ്യാന്‍ അറിയുന്ന ഭാഷകള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍, കോണ്‍ടാക്ട് ഡീറ്റെയില്‍സ് എന്നിവയും ചേര്‍ക്കാം. ലിങ്ക്ഡ് ഇന്‍ ഉപയോഗിച്ച് ജോലി കണ്ടെത്തുക എന്നതിനുള്ള പ്രധാന വഴി 'പ്രൊഫൈല്‍ വിസിബിലിറ്റി 'വര്‍ധിപ്പിക്കുക എന്നുള്ളതാണ്. ഇതിനായി നിങ്ങളുടെ പ്രാവീണ്യം താല്പര്യം എന്നിവക്ക് ഉതകുന്ന പോസ്റ്റുകള്‍ ലൈക്, ഷെയര്‍, കമന്റ് തുടങ്ങിയവ ചെയ്യുക, നല്ല കണ്ടന്റ് ഉള്ള പോസ്റ്റുകള്‍ എഴുതുക എന്നതൊക്കെയാണ്.

അടുത്ത വഴി എച്ച് ആര്‍ ആളുകളുമായി കണക്ട് ചെയ്യുക എന്നതാണ്. നിങ്ങള്‍ക്കു ഒരു പ്രത്യേക കമ്പനിയില്‍ താല്പര്യം ഉണ്ടെങ്കില്‍ അവിടെ ജോലിചെയ്യുന്ന ആളുകളുമായി പ്രത്യേകിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, എച്ച് ആര്‍ ആളുകള്‍ എന്നിവരുമായി ബന്ധമുണ്ടാക്കുക എന്നതാണ്. സ്വാഭാവികമായും ആ കമ്പനിയില്‍ ഒരു ഒഴിവുണ്ടെങ്കില്‍, നിങ്ങളുമായി നല്ല ഒരു ബന്ധം ഉണ്ടെങ്കില്‍ അവര്‍ നിങ്ങളെ തീര്‍ച്ചയായും ആദ്യം പരിഗണിക്കുക തന്നെ ചെയ്യും. എന്നാല്‍ ജോലി ലഭിക്കുന്നത് നിങ്ങളുടെ മികവ് അനുസരിച്ചു തന്നെ ആയിരിക്കും.

കൂടുതല്‍ മികവുറ്റ സേവനങ്ങള്‍ക്കായി നിങ്ങള്‍ക്ക് ലിങ്ക്ഡ് ഇന്നില്‍ പ്രീമിയം മെമ്പര്‍ഷിപ് എടുക്കുകയും ചെയ്യാം. ആദ്യ ഒരു മാസം സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. ഒരു പ്രത്യേക ജോലിക്ക് നിങ്ങളുടെ പ്രൊഫൈല്‍ എത്രത്തോളം മാച്ച് ആണ്, എന്തെല്ലാം സ്‌കില്ലുകള്‍ നിങ്ങള്‍ക്ക് വേണം എന്നിവയെല്ലാം ഇതിന്റെ ഗുണമാണ്. കൂടാതെ പ്രീമിയം മെമ്പര്‍ ആണെങ്കില്‍ ജോലി പോസ്റ്റ് ചെയ്ത വ്യക്തിയെ നിങ്ങള്‍ക്കു നേരിട്ട് കോണ്‍ടാക്ട് ചെയ്യാം. വിദഗ്ധരുടെ അഭിപ്രായത്തില്‍ ജോലി നോക്കുന്ന സമയത്ത് പ്രീമിയം മെമ്പര്‍ഷിപ് എടുക്കുന്നതാണ് നല്ലത്. അല്ലാത്ത സമയങ്ങളില്‍ അതിന്റെ ആവശ്യകത ഇല്ല. ഇതു കൂടാതെ ധാരാളം പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ടിപ്പുകള്‍, ഇന്റര്‍വ്യൂ പ്രിപറേഷന്‍ ഗൈഡ്ലൈന്‍ എന്നിവയെല്ലാം പ്രീമിയം ലിങ്ക്ഡ് ഇന്നില്‍ ജോലി തേടുന്നവര്‍ക്കായി ലഭ്യമാണ്.

ലിങ്ക്ഡ് ഇന്‍ ഫോര്‍ റിക്രൂട്ട്‌മെന്റ് - ലോകത്തിലെ ടോപ് ഇന്‍ഫ്‌ളുവന്‍ഷ്യല്‍ എക്‌സിക്യൂട്ടീവുകളില്‍ 90 മില്യണ്‍ ആളുകള്‍ ലിങ്ക്ഡ് ഇന്നില്‍ സജീവമാണ്. ഒരു സാധാരണ ജോബ് പോര്‍ട്ടലില്‍ നിന്നും വ്യത്യസ്തമായി ഒരു ഇന്ററാക്ടിവ് ഹയറിങ് സാധ്യമാകുന്നു എന്നതുതന്നെയാണ് ലിങ്ക്ഡ് ഇന്നിനെ കൂടുതല്‍ പോപ്പുലര്‍ ആക്കുന്നത്. ധാരാളം ഇന്ത്യന്‍ കമ്പനികളും ഈ പാതയില്‍ തന്നെയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

* ബേസ് പോയന്റ്: നല്ല പ്രൊഫൈല്‍, നല്ല വിസിബിലിറ്റി എന്നിവ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ജോലി നേടിയെടുക്കാന്‍ ലിങ്ക്ഡ് ഇന്നിക്കാളും മികച്ച ഒരു സര്‍വീസ് ഇല്ല എന്നതാണ് സത്യം ഒരിക്കലും ഒരു ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് ഉണ്ട് എന്നുവെച്ചു ജോലി ലഭിക്കണം എന്നില്ല. കൃത്യമായി ക്രാഫ്റ്റ് ചെയ്യേണ്ട ഒരു പ്ലാറ്റ് ഫോം ആണിത്. തുടച്ചു മിനുക്കി എന്നും അപ്‌ഡേറ്റഡ് ആക്കി വെക്കുകയും കഠിനമായി പ്രയത്‌നിക്കുകയും ചെയ്താല്‍ മാത്രമേ ഇതിനു ഫലപ്രാപ്തിയുണ്ടാവു. ഇതൊന്നും ചെയ്യാതെ ജോലി കിട്ടുന്നില്ല എന്നു പറഞ്ഞു നടക്കുന്നത് മൂഢ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നതു പോലെയാണ്. 'Rome wans't built in a day' എന്നു പറയുന്ന പോലെ ഒരു ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വളരെ പ്രയത്‌നിച്ചു ചെയ്യുമ്പോളാണ് അതിന്റെ പൂര്‍ണത ലഭിക്കുക.

ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് ഇല്ലെങ്കില്‍ ജോലി ലഭിക്കില്ല എന്നു ഞാന്‍ പറയില്ല. എങ്കിലും തൊഴില്‍ വിപണി കോംപ്റ്റിറ്റിവ് ആയികൊണ്ടിരിക്കുന്ന ഈ കാലത്ത് മാറുന്ന രീതികള്‍ക്കനുസരിച്ചു തീര്‍ച്ചയായും ഉപയോഗിക്കാവുന്ന ഒരു ടൂള്‍ തന്നയാണ് ലിങ്ക്ഡ് ഇന്‍. ഫലപ്രദമായ രീതിയില്‍ ലിങ്ക്ഡ് ഇന്നിനെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ തുറന്നു വരും എന്ന കാര്യത്തില്‍ സംശയം തീരെ വേണ്ട.

Keywords: Jobs, LinkedIn, Jobs, Youth, Recruitment, HR Manager, How to use LinkedIn effectively?.
< !- START disable copy paste -->

Post a Comment