Follow KVARTHA on Google news Follow Us!
ad

India | ഭാരതം, എത്ര സുന്ദരം

സ്വാതന്ത്രാനന്തര ഇന്ത്യയുടെ നേട്ടങ്ങള്‍ അനവധി India, Independence Day, Freedom Struggle
-ഹിലാല്‍ ആദൂര്‍

(www.kvartha.com) നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉള്‍പെടുന്ന ഒരുപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ നിരന്തരമായ പോരാട്ടങ്ങളും, ഐക്യദാര്‍ഢ്യവും, അഹിംസാത്മകമായ ത്യാഗോജ്വല പ്രവര്‍ത്തനവും കൊണ്ടാണ് ഭാരതം എന്ന ഈ മഹാഭൂമിക ബ്രിട്ടീഷ് കരങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. 1947 ഓഗസ്റ്റ് 15, ബ്രിട്ടീഷ് കൊളോണിയസത്തിന്റെ അന്ത്യം കുറിച്ച് ഇന്ത്യന്‍ ജനധിപത്യ റിപ്പബ്ലിക്കിന്റെ ഉദയം അടയാളപ്പെടുത്തുമ്പോള്‍ ഭാരത മണ്ണില്‍ രക്ത സാക്ഷിത്വം വരിച്ചത് നിരവധി ജീവനുകളായിരുന്നു, ഹൈന്ദവനും, മുസല്‍മാനും, ക്രൈസ്തവരും അടങ്ങുന്ന നമ്മുടെ സഹോദരി സഹോദരന്മാര്‍.
           
Hilal Adhur, India, Independence Day, Freedom Struggle, Independence Day 2023, How great is INDIA?

പിന്നീട്, രാഷ്ട്ര വിഭജനവും, ദശലക്ഷത്തോളം വരുന്ന അഭയാര്‍ഥികളുടെ കടന്നുകയറ്റവും, അവരെ അധിവസിപ്പിക്കലും ഒക്കെയായി വെല്ലുവിളികളുടെ വലിയ ഒരു പരമ്പര തന്നെയാണ് അന്ന് നമ്മുടെ ഭാരതം നേരിട്ടത്. ശേഷം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാഷ്ട്ര രൂപീകരണം നടത്തുകയും, മൊത്തം ജനസംഖ്യയെ ഉള്‍പ്പെടുത്തി ഒരു രാഷ്ട്രീയ സംവിധാനം നിലവില്‍ വരുകയും ചെയ്തു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ ഉദയം കൊണ്ടു, ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനക്ക് രൂപം നല്‍കിയതും നമ്മുടെ ഇന്ത്യ തന്നെയാണ്.

സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം പൗരന്മാര്‍ക്ക് നല്‍കി. സ്വാതന്ത്ര്യം നേടി 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക അവിടത്തെ പൗരന്മാര്‍ക്ക് വോട്ടവകാശം നല്‍കിയത് എന്നത് ഇന്ത്യയുടെ മഹത്വം വിളംബരം ചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയ്ക്ക് കാര്യമായ വികസനം കൈവരിക്കാന്‍ കഴിഞ്ഞു. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ ഇന്ത്യയുടെ കുതിപ്പ് അതിവേഗമായിരുന്നു. ഗതാഗത രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം പറയാതെ വയ്യ, എന്നാലും റോഡപകടങ്ങള്‍ കുറക്കാനുള്ള ശക്തമായ നിയമ നിര്‍മാണവും, ബോധവല്‍കരണവും അനിവാര്യമാണ്.
   
Hilal Adhur, India, Independence Day, Freedom Struggle, Independence Day 2023, How great is INDIA?

ഫല പൂയിഷ്ടിയുള്ള മണ്ണും, കൃഷിയോഗ്യമായ ഭൂമിയും ദൈവം ഇന്ത്യക്ക് നല്‍കിയ ഒരു അനുഗ്രഹമാണ്. കാര്‍ഷിക മേഖലയില്‍ ഇന്ത്യ വരിച്ച നേട്ടം ചെറുതല്ല. സ്‌കൂള്‍ തലം മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള പൗരന്മാരെ കൃഷിയില്‍ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള നിരവധി പദ്ധതികള്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും അത് വേണ്ട പോലെ ഉപയോഗിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസയാണ് നമ്മുടെ ഇന്ത്യ. ടൈറ്റന്‍ ട്രാവലിന്റെ പുതിയ പഠന പ്രകാരം, ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യം നമ്മുടെ ഭാരതമാണ്. നിര്‍ഭാഗ്യം എന്ന് പറയട്ടെ പ്രകൃതി സൗന്ദര്യത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ നാം പോകാന്‍ കൊതിക്കുന്നത് മറ്റു രാജ്യങ്ങളിലേക്കാണ്.

സ്വാതന്ത്രാനന്തര ഭാരതത്തിന്റെ നേട്ടങ്ങള്‍ അക്കമിട്ട് പറയുകയാണെങ്കില്‍ ഒരു നീണ്ട ഫീച്ചര്‍ തന്നെ വേണ്ടി വരും. വലുപ്പത്തില്‍ ഏഴാം സ്ഥാനമുള്ള നമ്മുടെ രാജ്യം ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്താണ്. പല ജാതികള്‍, മതങ്ങള്‍, ഭാഷകള്‍, ഗോത്രങ്ങള്‍, മതമില്ലാത്തവര്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതം. രാഷ്ട്രീയ കോലാഹലങ്ങളും മതവിദ്വേഷങ്ങളും ആക്രമണങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ ഈ ഭാരതം എത്ര സുന്ദരം. കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും, തങ്ങളുടെ വഴിയില്‍ വരുന്ന ഏത് പ്രതിബന്ധങ്ങളെയും നേരിടാനുള്ള കരുത്തിനും പേരുകേട്ടവരാണ് നാം ഭാരതീയര്‍.

രാഷ്ട്രീയവും, മതവും, ജാതിയും മറന്ന് നാം ഭാരതീയര്‍ ഒന്ന് ഉണര്‍ന്നാല്‍, ആരുണ്ട് നമ്മളെ നേരിടാന്‍? നാം വസിക്കുന്ന നമ്മുടെ രാജ്യത്തിന്റെ മഹത്വം മനസിലാക്കുന്നിടത്താണ് 'നാം' എന്ന ശക്തിയുടെ പൊരുള്‍ മനസിലാകുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു തന്ന ആ നല്ല ആശയം മുറുകെ പിടിച്ചു നമുക്ക് മുന്നേറാം. മതവും, രാഷ്ട്രീയവും മറന്ന് നമുക്ക് ഒരുമിക്കാം നല്ല നാളേയ്ക്ക് വേണ്ടി.

Keywords: Hilal Adhur, India, Independence Day, Freedom Struggle, Independence Day 2023, How great is INDIA?
< !- START disable copy paste -->

Post a Comment