Follow KVARTHA on Google news Follow Us!
ad

Hiroshima | ഹിരോഷിമ ദിനം: ജപ്പാന് അമേരിക്ക മറക്കാനാവാത്ത വേദന നൽകിയ ദിവസം; പൊലിഞ്ഞത് ലക്ഷണക്കണക്കിന് ജീവനുകൾ; സെക്കൻഡുകൾ കൊണ്ട് നഗരം തന്നെ ഇല്ലാതായി; ദുരന്ത ഓർമയിൽ ലോകം

ആണവ വികിരണം കാരണം വർഷങ്ങളോളം മരണം തുടർന്നു, Hiroshima Day, History, Significance, Japan, USA
ടോക്യോ: (www.kvartha.com) 78 വർഷം മുമ്പ് ജപ്പാൻ കണ്ട നാശം ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. 1945 ഓഗസ്റ്റ് ആറ്, ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക അണുബോംബ് വർഷിച്ച ദിവസമായിരുന്നു. ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി, ഒരു നിമിഷം കൊണ്ട് നഗരം ഇല്ലാണ്ടായി. ഹിരോഷിമ മാത്രമല്ല, മൂന്ന് ദിവസത്തിന് ശേഷം അമേരിക്ക നാഗസാക്കിയിലും അണുബോംബ് വർഷിച്ച് നാശം സൃഷ്ടിച്ചു. ഹിരോഷിമയിൽ വർഷിച്ച ബോംബിന് 'ലിറ്റിൽ ബോയ്' എന്നാണ് പേരിട്ടത്. നാഗസാക്കിയിൽ വർഷിച്ച ബോംബ് 'ഫാറ്റ് മാൻ' ആയിരുന്നു.

Hiroshima Day, History, Significance, Japan, USA, Bomb, Uranium, Nagasaki, World War, Tragedy, Death Toll, Hiroshima Day: History, Significance & Facts.

ഈ നഗരത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ആണവ വികിരണം മൂലം വികലാംഗരായ കുട്ടികൾ വർഷങ്ങളോളം ജനിക്കുന്നത് തുടരുന്ന തരത്തിലായിരുന്നു ആണവ ആക്രമണത്തിന്റെ ഫലം. അണുബോംബിന്റെ പ്രഭാവം മൂലം എത്രയോ വർഷങ്ങൾ ഈ ജാപ്പനീസ് നഗരങ്ങളിൽ താമസിക്കുന്ന ആളുകൾ റേഡിയേഷൻ രോഗം, പൊള്ളൽ, മറ്റ് മുറിവുകൾ എന്നിവ കാരണം മരിക്കുന്നത് തുടർന്നു.

രണ്ട് ലക്ഷത്തിലധികം ആളുകൾ മരിച്ചു

യുഎസ് ആക്രമണത്തിൽ ഹിരോഷിമയിൽ 140,000 പേരും നാഗസാക്കിയിൽ 74,000 പേരും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. ബോംബാക്രമണം രണ്ടാം ലോക മഹായുദ്ധം പെട്ടെന്ന് അവസാനിപ്പിക്കുകയും 1945 ഓഗസ്റ്റ് 14 ന് ജപ്പാൻ സഖ്യകക്ഷികൾക്ക് കീഴടങ്ങുകയും ചെയ്തു. 1939 ലാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത്. അക്കാലത്ത് ജപ്പാൻ ശക്തമായ രാജ്യമായിരുന്നു, രണ്ടാം ലോകമഹായുദ്ധസമയത്ത് നിരന്തരം ആക്രമണം നടത്തി. ഇത് തടയാൻ ഹിരോഷിമയിൽ അണുബോംബ് വർഷിച്ച് അമേരിക്ക ജപ്പാന് മറക്കാനാവാത്ത വേദന നൽക്കുകയായിരുന്നു.

ക്യോട്ടോയാണ് ആദ്യം ലക്ഷ്യമിട്ടത്

ക്യോട്ടോ നഗരത്തിൽ നിരവധി പ്രധാന സർവകലാശാലകൾ ഉള്ളതിനാൽ അവിടെ അണുബോംബ് വർഷിക്കാനായിരുന്നു അമേരിക്കയുടെ ആദ്യ പദ്ധതി. നിരവധി വൻകിട വ്യവസായങ്ങൾ ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. ഇതുകൂടാതെ 2000 ബുദ്ധക്ഷേത്രങ്ങളും നിരവധി ചരിത്ര പൈതൃകങ്ങളും ഈ നഗരത്തിലുണ്ടായിരുന്നു. ക്യോട്ടോയുടെ പ്രാധാന്യം കണക്കിലെടുത്ത്, അണുബോംബ് ആക്രമണത്തിന്റെ ആദ്യ ലക്ഷ്യമായി ക്യോട്ടോ തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, യുദ്ധ സെക്രട്ടറി ഹെൻറി സ്റ്റിംസൺ നേരെ അമേരിക്കൻ പ്രസിഡന്റ് ഹെൻറി ട്രൂമാന്റെ അടുത്ത് ചെന്ന് ടാർഗെറ്റ് ലിസ്റ്റിൽ നിന്ന് ഈ നഗരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് ഹിരോഷിമയും നാഗസാക്കിയും തിരഞ്ഞെടുത്തത്.

ജാപ്പനീസ് റഡാറുകൾ മുന്നറിയിപ്പ് നൽകിയിരുന്നു

ജാപ്പനീസ് സൈന്യം പേൾ ഹാർബറിലെ അമേരിക്കയുടെ നാവിക താവളത്തെ ആക്രമിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും കണ്ടത്. 1945 ഓഗസ്റ്റ് ആറിന് രാവിലെ ഏഴ് മണിക്ക് തെക്ക് നിന്ന് അമേരിക്കൻ വിമാനങ്ങൾ വരുന്നത് ജാപ്പനീസ് റഡാറുകൾ കണ്ടെത്തുകയും മുന്നറിയിപ്പ് സൈറൺ മുഴക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, യുഎസ് എയർഫോഴ്സ് കേണൽ പോൾ ടിബറ്റ്സ് തന്റെ ബി 29 വിമാനത്തിൽ നിന്ന് 8:15 ന് ഹിരോഷിമയ്ക്ക് മുകളിൽ ലിറ്റിൽ ബോയ് വർഷിച്ചു, ബോംബ് വീഴാൻ 43 സെക്കൻഡ് മാത്രമേ എടുത്തുള്ളൂ.

അണുബോംബിന് ഏകദേശം നാല് ടൺ അതായത് നാലായിരം കിലോഗ്രാം ഭാരമുണ്ടായിരുന്നു. ഏകദേശം 65 കിലോ യുറേനിയമാണ് ലിറ്റിൽ ബോയിൽ നിറച്ചത്. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അണുബോംബ് വർഷിച്ച സമയത്ത് ഹിരോഷിമയിലെ താപനില നാല് ലക്ഷം ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു.

നാഗസാക്കിയിൽ ദുരന്തം വിതച്ച ഫാറ്റ് മാൻ

ഹിരോഷിമയ്ക്ക് മൂന്ന് ദിവസത്തിന് ശേഷം അമേരിക്ക ജപ്പാനിലെ മറ്റൊരു നഗരമായ നാഗസാക്കിയിൽ ഫാറ്റ് മാൻ എന്ന അണുബോംബ് ഉപയോഗിച്ച് ആക്രമിച്ചു. ഈ ആക്രമണത്തിൽ ഏകദേശം 74,000 പേർ കൊല്ലപ്പെട്ടു. 4500 കിലോഗ്രാം ഭാരമുള്ള ഫാറ്റ് മാനിൽ നിറച്ചത് 6.5 കിലോ പ്ലൂട്ടോണിയമാണ്.

ജപ്പാനിലെ രണ്ട് നഗരങ്ങളിൽ അമേരിക്ക വർഷിച്ച ബോംബ് ചരിത്രത്തിന്റെ താളുകളിൽ കറുത്ത അധ്യായമായി രേഖപ്പെടുത്തി. എല്ലാ വർഷവും ആഗസ്റ്റ് ആറിന് ഹിരോഷിമ ദിനമായി ആചരിക്കുന്നു. സമാധാനത്തിന്റെ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിനം ഓർമപ്പെടുത്തുന്നത്, ഒപ്പം ഇനിയൊരു ഹിരോഷിമയും നാഗസാക്കിയും ആവർത്തിക്കാതിരിക്കാനും.

Keywords: Hiroshima Day, History, Significance, Japan, USA, Bomb, Uranium, Nagasaki, World War, Tragedy, Death Toll, Hiroshima Day: History, Significance & Facts.

Post a Comment