Follow KVARTHA on Google news Follow Us!
ad

Football | ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രിയപ്പെട്ട ഹബീബ്

1969 ല്‍ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഹാട്രിക് അടക്കം നേടി തിളങ്ങിയ പ്രതിഭയാണ് Football, Soccer, Habeeb, Sports
-മൂസാ ബാസിത്ത്

(www.kvartha.com) എന്റെ നാട്ടിലെ പഴയ കാല ഫുട്‌ബോള്‍ താരം ഷൗക്കത്തലി എന്നവര്‍ ഒരു ദിവസം ബദ്രിയ ഹോട്ടലിലെ ചായ ചര്‍ച്ചക്കിടെയാണ് ആ പേര് ആദ്യമായി പരിചയപ്പെടുത്തി തരുന്നത്, 1977 ല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്മസ് ഇന്ത്യയില്‍ വന്നതും മോഹന്‍ബാഗാന്‍ അവരെ കൊല്‍ക്കത്തയില്‍ സമനിലയില്‍ തളച്ചതുമൊക്കെ അറിയാമായിരുന്നുവെങ്കിലും ആ മത്സര ശേഷം പെലെ മോഹന്‍ബഗാന്‍ ടീമിലെ ഹബീബിനെ അഭിനന്ദിച്ചതും ഹബീബ് എന്ന സ്റ്റാര്‍ സ്‌ട്രൈക്കറുടെ കളി മികവിനെ കുറിച്ചുമൊക്കെ അന്നാദ്യമായിട്ടാണ് കേട്ടത്.
     
Football, Soccer, Habeeb, Sports, Indian Football, Moosa Basith, Article, Football Player, Habeeb: Favorite of Indian football.

ഇന്ത്യന്‍ ഫുട്‌ബോളിന് കൊല്‍ക്കത്ത സിനിമക്കാര്‍ക്ക് കോടമ്പക്കം പോലെയാണല്ലോ. ഹൈദരാബാദ് നിന്നും കൊല്‍ക്കത്തയില്‍ എത്തി 70 കളില്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിറഞ്ഞാടിയ അതുല്യ പ്രതിഭയായിരുന്ന ഹബീബ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ലോകത്തോട് വിട പറഞ്ഞത്. ഇന്ത്യന്‍ ഫുട്‌ബോളിലെ പല ലെജന്‍ഡ്‌സിനെ പോലെ ഹബീബ് എന്ന ഹൈദരാബാദുകാരനെയും വളര്‍ത്തിയത് കൊല്‍ക്കത്തയാണ്. പ്രൊഫഷണല്‍ ഫുട്‌ബോളിലൂടെ സെലിബ്രിറ്റി പരിവേഷത്തോടെ വര്‍ഷങ്ങളോളം ഹബീബ് പന്ത് തട്ടി.

1969 ല്‍ സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ ഹാട്രിക് അടക്കം നേടി തിളങ്ങിയ ഹബീബ് ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര ഫുട്‌ബോളിലും ഒരു പോലെ തിളങ്ങിയ പ്രതിഭയാണ്. 1970 ല്‍ ഏഷ്യന്‍ ഗെയിംസ് മത്സരത്തില്‍ ജപ്പാനെ തോല്‍പിച്ച് വെങ്കല മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലും, മെര്‍ദേക്ക കപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളിലും മികവ് കാട്ടിയ താരം.
    
Football, Soccer, Habeeb, Sports, Indian Football, Moosa Basith, Article, Football Player, Habeeb: Favorite of Indian football.

ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ്, മൂന്ന് ഉഗ്ര പ്രതാപികളായ ക്ലബ്ബിലും മാറി മാറി നിറഞ്ഞാടിയ ഹബീബ് കൊല്‍ക്കത്ത ഡെര്‍ബിയില്‍ അടക്കം ഡ്യുറന്റ് കപ്പില്‍ അടക്കം തന്റെ ടീമുകള്‍ക്കായി വല ചലിപ്പിച്ചു. മൂന്ന് ഡ്യുറന്റ് കപ്പ് ഫൈനല്‍ മത്സരങ്ങളില്‍ സ്‌കോറര്‍, ഐ എഫ് എ ഷീല്‍ഡിലും തുടര്‍ന്ന കളി മികവ്. 70 കളില്‍ ഡിഫണ്ടര്‍മാരെ വട്ടം ചുറ്റിച്ച മാന്ത്രികന്‍ അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ്. കരിയര്‍ ബുക്കില്‍ നിരവധി ഗോളുകള്‍ എഴുതി ചേര്‍ത്ത ശേഷം കോച്ച് എന്ന നിലയിലും റോള്‍ ഭംഗിയാക്കുവാനും ഹബീബിന് സാധിച്ചു.

1960 കളില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടും തൂണായിരുന്ന, സുവര്‍ണ തലമുറയ്‌ക്കൊപ്പം ദീപ ശിഖയുമായി നടന്നു നീങ്ങിയ തുളസിദാസ് ബലറാം മാസങ്ങള്‍ക്ക് മുന്‍പാണ് മരണപ്പെട്ടത്, ഇപ്പോള്‍ ഹബീബും. ഇന്ത്യന്‍ ഫുട്‌ബോളിന് പലതും സമ്മാനിച്ച പലരും വിസ്മൃതിയിലാണ്ട് പോവാറുണ്ട്. ആ ലിസ്റ്റിലേക്ക് ഹബീബിന്റെ പേരും ചേര്‍ക്കപ്പെടരുത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോവയില്‍ നടന്ന ഐ എസ് എല്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ കോച്ച് സയ്യിദ് അബ്ദുല്‍ റഹീമിന്റെയും മണിപ്പൂരില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഗ്യാലറിയില്‍ ബലറാമിന്റെയും കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ കണ്ടപ്പോള്‍ തോന്നിയ ആശ്വാസം ചെറുതല്ല.
നമ്മുടെ ഫുട്‌ബോള്‍ ലെജന്‍ഡ്‌സിനെ മറവിക്ക് വിട്ട് കൊടുക്കാതെ ചിലരെങ്കിലും ഓര്‍ക്കാന്‍ ശ്രമിക്കുന്നു എന്നുള്ളത് ശുഭകരമായ സൂചനയാണ്. തുടരട്ടെ, വിസ്മൃതിയിലാണ്ട് പോവാത്തെ ഹബീബും ഇടം നേടട്ടെ.

Keywords: Football, Soccer, Habeeb, Sports, Indian Football, Moosa Basith, Article, Football Player, Habeeb: Favorite of Indian football.
< !- START disable copy paste -->

Post a Comment