Gold Price | കഴിഞ്ഞ 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

 


കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (08.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5505 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4553 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36424 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. 

അതേസമയം, ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 78 രൂപയിലാണ് ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ചൊവ്വാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

ശനിയാഴ്ച (05.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിനും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിനും ഞായറാഴ്ചയും (06.08.2023) തിങ്കളാഴ്ചയും (07.08.2023) വ്യാപാരം നടന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4558 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36464 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിനും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിനും ഞായറാഴ്ചയും തിങ്കളാഴ്ചയും വ്യാപാരം നടന്നത്.

ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു. 78 രൂപയിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ലായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു.

Gold Price | കഴിഞ്ഞ 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു


Keywords: News, Kerala-News, Kochi, Kochi-News, Kerala, News-Malayalam, Business, Finance, Silver, Price, Gold, Gold Price August 08 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia