Aadhar | സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി; എങ്ങനെ ചെയ്യാമെന്ന് അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) എല്ലാ ആധാർ കാർഡ് ഉടമകളും 10 വർഷം കൂടുമ്പോൾ തങ്ങളുടെ ആധാർ പുതുക്കണണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യുടെ നിർദേശമുണ്ട്.
ഇതിന് വേണ്ടി സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്. 

Aadhar | സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി; എങ്ങനെ ചെയ്യാമെന്ന് അറിയാം

ഇപ്പോൾ സൗജന്യമായി ആധാർ പുതുക്കാനുള്ള സൗകര്യം സെപ്റ്റംബർ 30 വരെ യുഐഡിഎഐ നീട്ടിയിട്ടുണ്ട്. ജൂൺ 30 വരെയായിരുന്നു മുൻപ് നിശ്ചയിച്ചിരുന്ന കാലാവധി. എന്നാൽ ഈ സൗജന്യ സേവനം മൈ ആധാർ പോർട്ടലിൽ മാത്രമാണ്. അക്ഷയ കേന്ദ്രങ്ങളിൽ ഈ സേവനത്തിന് 50 രൂപ ഈടാക്കും.

സൗജന്യ സേവനം എങ്ങനെ ഉപയോഗിക്കാം

* https://myaadhaar(dot)uidi(dot)gov(dot)in/portal എന്ന സൈറ്റിൽ ലോഗ് ഇൻ ചെയ്ത്  സൗജന്യ സേവനം ഉപയോഗിക്കാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. അതിന് ശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ആധാർ വിവരങ്ങൾ പരിശോധിക്കാനും പുതിയ വിവരങ്ങൾ ചേർക്കാനും കഴിയും.

* ഈ സൗകര്യം ലഭിക്കുന്നതിന് വേണ്ട ഔദ്യോഗിക വെബ്സൈറ്റിൽ തിരിച്ചറിയൽ രേഖയും വിലാസവും സമർപ്പിക്കണം.

Keywords: Aadhar, Update, Free, UIDAI, My Aadhar, Extended, Govt, Portal, Documents, Akshaya, Free Aadhaar renewal extended till September 30; How to Renew Aadhaar Free.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia