Arrested | പൊതുസ്ഥലത്ത് മദ്യപിക്കുകയും അക്രമ പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തതായി പരാതി; 2011-ല്‍ ബിന്‍ ലാദനെ കൊലപ്പെടുത്തിയ യുഎസ് കമാന്‍ഡോ ടെക്സസില്‍ അറസ്റ്റില്‍

 


ഡാലസ്: (www.kvartha.com) ഒസാമ ബിന്‍ ലാദനെ വെടിവച്ചുകൊന്ന യുഎസ് സൈന്യത്തിന്റെ കമാന്‍ഡോ വിഭാഗമായ സീല്‍സിലെ അംഗമായിരുന്ന റോബര്‍ട് ജെ ഒ' നീല്‍ യുഎസിലെ ടെക്സസില്‍ അറസ്റ്റില്‍. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അക്രമ പ്രവൃത്തികളില്‍ ഏര്‍പെട്ടതുമാണ് ഇയാള്‍ക്കെതിരായ കുറ്റമെന്ന് പൊലീസ് പറഞ്ഞു. 

അറസ്റ്റിന് പിന്നാലെ 3,500 ഡോളറിന്റെ ബോന്‍ഡില്‍ വിട്ടയച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഫ്രിസ്‌കോ പൊലീസ് തയ്യാറായില്ല. സംഭവത്തെ കുറിച്ച് 47കാരനായ ഒ'നീലും ഇതുവരെ പ്രതികരിച്ചിട്ടില്ല.

മദ്യപിച്ച് വാഹനമോടിച്ചതിന് ഒ'നീലിനെ 2016ല്‍ മൊണ്ടാനയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് പ്രോസിക്യൂടര്‍മാര്‍ തള്ളി.

2011 മെയ് മാസത്തില്‍ പാകിസ്താനിലെ അബോടാബാദിലാണ് ലാദന്‍ കൊല്ലപ്പെട്ടത്. അമേരികയുടെ 'ഓപറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍' എന്ന കമാന്‍ഡോ ഓപറേഷനിലൂടെയാണ് ലാദനെ വധിച്ചത്. തുടര്‍ന്ന് താനാണ് ലാദനെ വെടിവെച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന സൈനികോദ്യോഗസ്ഥനായ റോബര്‍ട് ജെ ഒ'നീല്‍ അവകാശപ്പെട്ടിരുന്നു. 'ദി ഓപറേറ്റര്‍' എന്ന പുസ്തകത്തില്‍ ഇതു സംബന്ധിച്ച് റോബര്‍ട് ഒ'നീല്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ലാദനെ വധിച്ചത് താനാണെന്ന ഒ'നീലിന്റെ അവകാശവാദം അമേരിക്ക പരസ്യമായി അംഗീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.

Arrested | പൊതുസ്ഥലത്ത് മദ്യപിക്കുകയും അക്രമ പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തതായി പരാതി; 2011-ല്‍ ബിന്‍ ലാദനെ കൊലപ്പെടുത്തിയ യുഎസ് കമാന്‍ഡോ ടെക്സസില്‍ അറസ്റ്റില്‍


Keywords: News, World, World-News, Crime, Crime-News, Police, New York News, Texas News, Montana, Osama Bin Laden, Navy SEAL, Arrested, Accused, Former Navy SEAL Robert O’Neill who killed Osama bin Laden arrested in Texas, faces multiple charges.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia