Singer Gaddar | നാടോടി ഗായകനും ആക്ടിവിസ്റ്റുമായ ഗുമ്മാഡി വിട്ടല്‍ റാവു എന്ന ഗദ്ദര്‍ അന്തരിച്ചു

 


ഹൈദരാബാദ്: (www.kvartha.com) വിപ്ലവത്തിന്റെ തീപ്പൊരി ചിതറിച്ച ഗായകനും ആക്ടിവിസ്റ്റുമായ ഗദ്ദര്‍ എന്ന ഗുമ്മുഡി വിറ്റല്‍ റാവു (77) അന്തരിച്ചു. കഠിനമായ ഹൃദ്രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അന്ത്യം. 1948ല്‍ ഹൈദരാബാദിലെ തൂപ്രാനിലാണ് ഗദ്ദര്‍ ജനിച്ചത്.

'ജനങ്ങളുടെ ഗായകന്‍' എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്‍ഡ്യ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദര്‍ ഇതിന്റെ സാംസ്‌കാരിക സംഘടനയായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി പ്രവര്‍ത്തിച്ചു. ആന്ധ്രപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനായുള്ള പോരാട്ടം 13 വര്‍ഷം നീണ്ടപ്പോള്‍ തന്റെ ഗാനങ്ങളിലൂടെ ജനമനസ്സുകളില്‍ പുതിയ സംസ്ഥാനമെന്ന വികാരം ഗദ്ദര്‍ നിറച്ചിരുന്നു.

ഗദ്ദര്‍ പ്രജ പാര്‍ടി എന്ന പേരില്‍ പുതിയ പാര്‍ടി രൂപീകരിക്കുമെന്നു കഴിഞ്ഞമാസമാണ് പ്രഖ്യാപിച്ചത്. 1997 ഏപ്രിലില്‍ ഗദ്ദറിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ഗദ്ദറിനെ ഭാര്യയും മകനും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആറു ബുള്ളറ്റുകള്‍ ശരീരത്തില്‍ തുളച്ചുകയറി. അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലില്‍ തറച്ച ഒരു ബുള്ളറ്റുമായി ആയിരുന്നു ഗദ്ദറിന്റെ പിന്നീടുള്ള ജീവിതം.

Singer Gaddar | നാടോടി ഗായകനും ആക്ടിവിസ്റ്റുമായ ഗുമ്മാഡി വിട്ടല്‍ റാവു എന്ന ഗദ്ദര്‍ അന്തരിച്ചു

ഗദ്ദറിന്റെ മരണത്തില്‍ ട്വിറ്ററില്‍ അനുശോചന പ്രവാഹമാണ്. തെലങ്കാന കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഇങ്ങനെ കുറിച്ചു, 'ഗദ്ദര്‍ എന്ന ശ്രീ ഗുമ്മാഡി വിട്ടല്‍ റാവുവിന്റെ അകാല വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു മഹാകവി, വിപ്ലവ ഗായകന്‍, അദ്ദേഹത്തിന്റെ ശബ്ദം തെലങ്കാനയുടെ ആത്മാവിനെ പ്രതിധ്വനിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ'- എന്ന് കുറിച്ചു.

Keywords:  Folk singer, activist Gummadi Vittal Rao aka Gaddar died at 77, Hyderabad, News, Politics, Dead, Obituary, Apollo Hospital, Treatment,  Singer, National. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia