Controversy | നഗരസഭ അധ്യക്ഷന്റെ ഔദ്യോഗിക വാഹനത്തില്‍ കൊടി; നോടിസ് അയക്കാന്‍ ഉത്തരവിട്ട് ഹൈകോടതി

 


നിലമ്പൂര്‍: (www.kvartha.com) നഗരസഭ അധ്യക്ഷന്‍ ഔദ്യോഗിക വാഹനത്തില്‍ കൊടി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ട് ഹൈകോടതി. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രടറി, ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവര്‍ക്ക് നോടിസ് അയയ്ക്കാന്‍ ഹൈകോടതി ഉത്തരവിട്ടു.

നിലമ്പൂര്‍ മുനിസിപല്‍ കോണ്‍ഗ്രസ് കമിറ്റി സെക്രടറി പിടി ചെറിയാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മോടോര്‍ വാഹന ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ക്ക് വാഹനത്തില്‍ പതാക ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. എന്നാല്‍ ചട്ടം ലംഘിച്ച് നിലമ്പൂര്‍ നഗരസഭ അധ്യക്ഷന്റെ കാറില്‍ പതാക കെട്ടിയതിനെതിരെ ടിഎംഎസ് ആശിഫ് പരാതി നല്‍കുകയായിരുന്നു.

വാഹനത്തിന്റെ കസ്റ്റോഡിയന്‍ നഗരസഭാ സെക്രടറിയാണ്. തുടര്‍ന്ന് പതാക നീക്കം ചെയ്യാന്‍ ജോയിന്റ് ആര്‍ടിഒ സെക്രടറിക്ക് നിര്‍ദേശം നല്‍കി. ഫലം ഉണ്ടാകാതെ വന്നപ്പോള്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ജോയിന്റ് ആര്‍ടി ഓഫിസിലേക്ക് മാര്‍ച് നടത്തി.

Controversy | നഗരസഭ അധ്യക്ഷന്റെ ഔദ്യോഗിക വാഹനത്തില്‍ കൊടി; നോടിസ് അയക്കാന്‍ ഉത്തരവിട്ട് ഹൈകോടതി

തുടര്‍ന്ന് പതാക അഴിച്ചുമാറ്റി വാഹനം പരിശോധനയ്ക്ക് ഹാജരാക്കാന്‍ ഒക്ടോബര്‍ 10ന് സെക്രടറിക്ക് ജോയിന്റ് ആര്‍ടിഒ കത്ത് അയച്ചെങ്കിലും അതും പാലിച്ചില്ല. മോടോര്‍ വാഹന വകുപ്പ് തുടര്‍ നടപടിയെടുത്തതുമില്ല.

ഇതോടെയാണ് ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ, നഗരസഭാ സെക്രടറി എന്നിവരെ എതിര്‍ കക്ഷികളാക്കി ചെറിയാന്‍ ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജി ഒമ്പതിന് കോടതി വീണ്ടും പരിഗണിക്കും. അന്ന് എതിര്‍ കക്ഷികള്‍ റിപോര്‍ട് നല്‍കണമെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ ഉത്തരവിട്ടു.

Keywords:  Flag on official vehicle of municipal chairman; High Court ordered to send notice, Malappuram, News, Flag Controversy, Politics, High Court, Notice, RTO, Report, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia