Follow KVARTHA on Google news Follow Us!
ad

Apps | മൊബൈൽ ഫോൺ എവിടെയെങ്കിലും വെച്ച് മറന്നോ അല്ലെങ്കിൽ നഷ്ടപ്പെട്ടോ? തിരയാൻ നിൽക്കേണ്ട, കൈയടിച്ചും വിസിലടിച്ചും എളുപ്പത്തിൽ കണ്ടെത്താം! ഇതാ 5 കിടിലൻ ആപ്പുകൾ

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഉപയോഗിക്കാം Android, iOS, Mobile Phone, Technology, Lifestyle
ന്യൂഡെൽഹി: (www.kvartha.com) നമ്മുടെ ജീവിതത്തിൽ സ്മാർട്ട്ഫോണിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എല്ലാവർക്കും അറിയാം. നിങ്ങളുടെ ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ എന്തുചെയ്യും? ചിലപ്പോൾ ഫോൺ വീട്ടിലോ ഓഫീസിലോ കാറിലോ എവിടെയെങ്കിലും നഷ്‌ടപ്പെടുകയോ മറന്നുവെക്കുകയും ചെയ്യാം. സൈലന്റ് ആണെങ്കിൽ കണ്ടെത്താൻ കഴിയാതെ വരികയും ചെയ്യും. ഈ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?

News, National, New Delhi, Android, iOS, Mobile Phone, Technology, Lifestyle, Find your lost phone by whistle or clap.

ഇത്തരം സന്ദർഭങ്ങളിൽ സഹായിക്കാൻ ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ചിലർ ഉപയോഗിക്കാറുണ്ട്. എന്നാൽ കയടിച്ചോ വിസിലടിച്ചോ നിങ്ങളുടെ ഫോൺ കണ്ടെത്താൻ മറ്റ് ചില വഴികളുണ്ട്. കേൾക്കുന്നത് തമാശയായി തോന്നിയാലും യാഥാർഥ്യമാണ്. ഇതിനായി നിങ്ങൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വെക്കേണ്ടതുണ്ട്. ആപിന്റെ സഹായത്തോടെ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ഫോൺ നിങ്ങളുടെ കൈയിലെത്തും. ഇത്തരം ആപുകളെ കുറിച്ച് പരിചയപ്പെടാം.

ക്ലാപ് ടു ഫൈൻഡ് (Clap to Find)

പേരിൽ നിന്ന് നിങ്ങൾ ഊഹിച്ചിരിക്കണം. ഈ ആപ്പ് കയ്യടിക്കുന്ന ശബ്ദം തിരിച്ചറിയുകയും അതിൽ നിന്ന് ഉപയോക്താവിന്റെ ഫോൺ കണ്ടെത്തുകയും ചെയ്യുന്നു. നിങ്ങളുടെ കൈയടിയാൽ ഈ ആപ്പ് സജീവമാകുന്നു. ഇതിനായി ഉപയോക്താവ് ഒരേസമയം മൂന്ന് തവണ കയ്യടിക്കണം. ഈ ആപ്പിൽ സൗണ്ട്, വൈബ്രേറ്റ്, ഫ്ലാഷ് അലേർട്ട് മോഡ് എന്നിങ്ങനെ മൂന്ന് മോഡുകളുണ്ട്.

ഫൈൻഡ് മൈ ഫോൺ ക്ലാപ് - ഫൈൻഡർ (Find my phone clap - finder)

ഈ ആപ്പും മുമ്പത്തെ പോലെ തന്നെയാണ് ഉപയോഗിക്കേണ്ടത്. നിങ്ങളുടെ ഫോൺ എവിടെയെങ്കിലും മറന്നുപോയെങ്കിൽ, ഈ ആപ്പ് വലിയ സഹായമായിരിക്കും. ഈ ആപ്പ് കയ്യടിക്കുന്ന ശബ്ദം തിരിച്ചറിയുന്നു. കയ്യടിക്കുന്നതോടെ ഫോണിൽ നിന്ന് ശബ്‌ദം മുഴങ്ങാൻ തുടങ്ങും.

ഫൈൻഡ് മൈ ഫോൺ വിസിൽ - ഫൈൻഡർ (Find My Phone Whistle - Finder)

കയ്യടിക്കുന്നതിനേക്കാൾ വിസിൽ അടിച്ച് ഫോൺ കണ്ടെത്താൻ ഈ ആപ്പ് സഹായിക്കും. നിങ്ങൾ വിസിൽ അടിക്കുമ്പോഴെല്ലാം ഈ ഫോൺ റിംഗ്‌ടോൺ പ്ലേ ചെയ്യാൻ തുടങ്ങും. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അതിൽ വിസിൽ ഡിറ്റക്ഷൻ ഓൺ ചെയ്തിരിക്കാൻ ശ്രദ്ധിക്കുക.

ഫൈൻഡ് മൈ ഫോൺ ബൈ വിസിൽ (Find My Phone by Whistle)

ഈ ആപ്പ് വഴിയും നിങ്ങൾക്ക് വിസിലടിച്ച് ഫോൺ കണ്ടെത്താനാകും. വിസിൽ അടിക്കുമ്പോൾ ഫോൺ റിങ് ചെയ്യാൻ തുടങ്ങും. നിങ്ങളുടെ ഫോൺ കാറിലോ ഓഫീസിലോ എവിടെയെങ്കിലും നഷ്ടപ്പെട്ടാൽ വിസിൽ അടിച്ചാൽ മാത്രം മതി.

ഫാമിലി ലൊക്കേറ്റർ - ജിപിഎസ് ട്രാക്കർ (Family Locator - GPS Tracker)

ഈ ആപ്പ് കുറച്ച് വ്യത്യസ്തമാണ്. ഇത് ജിപിഎസിൽ പ്രവർത്തിക്കുന്നു. വീടിനുള്ളിൽ ഫോൺ നഷ്ടപ്പെട്ടാൽ, നിങ്ങൾക്ക് അത് എളുപ്പത്തിൽ ട്രാക്കുചെയ്യാനാകും. ഈ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ പ്രവർത്തിക്കുന്നു. ഇതിന്റെ വെബ്‌സൈറ്റ് പതിപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി എളുപ്പത്തിൽ ഫോൺ കണ്ടെത്താനാകും.

Keywords: News, National, New Delhi, Android, iOS, Mobile Phone, Technology, Lifestyle, Find your lost phone by whistle or clap.
< !- START disable copy paste -->

Post a Comment