Train firing | '24 മണിക്കൂറിലധികമായി ഒരു വിദ്വേഷ കുറ്റകൃത്യം നടന്നിട്ട്, ആര്‍ക്കുമൊരു നടുക്കവും ഇല്ല'; മുസ്ലിംകളെ കൊല്ലുന്ന ഹിന്ദുത്വ ഭീകര്‍ക്ക് മാനസിക രോഗത്തിന്റെ സര്‍ടിഫികറ്റ് ഉടനെ ലഭിക്കുമെന്ന് തിരക്കഥാകൃത്ത് ശ്രീജിത് ദിവാകരന്‍

 


തിരുവനന്തപുരം: (www.kvartha.com) ഒരു ഹിന്ദുത്വ ഭീകരവാദി മൂന്ന് മുസ്ലിംകളെയും ട്രൈബല്‍ വിഭാഗത്തില്‍ പെട്ട ഓഫീസറേയും ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെടിവെച്ച് കൊന്നത് മുഖ്യധാര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും എല്ലാം അറിഞ്ഞിട്ടും ആര്‍ക്കും അതിലൊരു നടുക്കവും ഇല്ലെന്ന് തിരക്കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീജിത് ദിവാകരന്റെ ഫേസ്ബുക് പോസ്റ്റ്. കൊലപാതകം നടത്തിയത് ഒരു മുസ്ലീം നാമധാരിയായിരുന്നെങ്കില്‍ ഇപ്പോള്‍ തന്റെ നാട്ടിലെ പള്ളിയിലെ മുക്രിവരെ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടി വന്നേനെയെന്നും അദ്ദേഹം കുറിച്ചു.
    
Train firing | '24 മണിക്കൂറിലധികമായി ഒരു വിദ്വേഷ കുറ്റകൃത്യം നടന്നിട്ട്, ആര്‍ക്കുമൊരു നടുക്കവും ഇല്ല'; മുസ്ലിംകളെ കൊല്ലുന്ന ഹിന്ദുത്വ ഭീകര്‍ക്ക് മാനസിക രോഗത്തിന്റെ സര്‍ടിഫികറ്റ് ഉടനെ ലഭിക്കുമെന്ന് തിരക്കഥാകൃത്ത് ശ്രീജിത് ദിവാകരന്‍

മുംബൈ-ജയ്പുര്‍ എക്‌സ്പ്രസില്‍ എഎസ്‌ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും ചേതന്‍ സിങ് എന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ശ്രീജിത് ദിവാകരന്റെ പ്രതികരണം. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഇതിനെയും ശ്രീജിത് വിമര്‍ശിച്ചു.
'അസ്ഗറിന്റെ ചോരയില്‍ മുങ്ങിയ മൃതദേഹത്തിനരികില്‍ നിന്ന് ചേതന്‍ സിങ് പറയുന്നത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത്രയും ക്ലാരിറ്റിയോടെ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നയാള്‍ക്ക് മാനസിക രോഗമാണ് എന്നാണ് മീഡിയയും പൊലീസും പറയുന്നത്. അല്ലേലും മുസ്ലീങ്ങളെ കൊല്ലുന്ന ഹിന്ദുത്വ ഭീകര്‍ക്ക് മാനസികരോഗത്തിന്റെ സര്‍ടിഫികറ്റ് ഉടനെ ലഭിക്കും', അദ്ദേഹം കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:



Keywords: Facebook Post, RPF Constable, Opens Fire, Jaipur-Mumbai Train, Crime, National News, Facebook Post, Sreejith Divakaran, Facebook Post About RPF Constable Opens Fire On Jaipur-Mumbai Train.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia