Medicine Stolen | ആശുപത്രിയില്‍ നിന്നും ഗുളിക മോഷണം പോയതായി പരാതി; ലഹരി ഉപയോഗത്തിനായി കവര്‍ന്നതെന്ന് സംശയം; സംഭവം സുരക്ഷാ ജീവനക്കാര്‍ കാവല്‍ നില്‍ക്കെ

 


എറണാകുളം: (www.kvartha.com) മൂവാറ്റുപുഴ ജെനറല്‍ ആശുപത്രിയില്‍ നിന്നും ഗുളിക മോഷണം പോയതായി പരാതി. ലഹരി ഉപയോഗത്തിനായാണ് ഇവ മോഷ്ടിച്ചതെന്നാണ് സംശയം. ലഹരി വിമോചന ചികിത്സ നല്‍കുന്ന ഒഎസ്ടി സെന്ററില്‍ നിന്ന് 577 ബുപ്രിനോര്‍ഫിന്‍ ഗുളികകളാണ് കാണാതായത്. 

ലഹരി മോചന ചികിത്സയ്ക്കായി ഇവിടെ എത്തുന്നവരില്‍ ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ ഒഎസ്ടി സെന്ററിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അലമാരയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്ത നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരുന്നുകള്‍ നഷ്ടമായതായി കണ്ടെത്തിയത്.  

ആശുപത്രിയില്‍ ഈ മരുന്നുണ്ടെന്ന് കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ ഭാഗത്ത് സിസിടിവി ഇല്ലാത്തത് അന്വേഷണത്തിന് ബുദ്ധിമുട്ടായിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. അതേസമയം, രാത്രി ജെനറല്‍ ആശുപത്രിയില്‍ ഒട്ടേറെ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിട്ടും മോഷണം നടന്ന വിവരം അറിഞ്ഞില്ലെന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Medicine Stolen | ആശുപത്രിയില്‍ നിന്നും ഗുളിക മോഷണം പോയതായി പരാതി; ലഹരി ഉപയോഗത്തിനായി കവര്‍ന്നതെന്ന് സംശയം; സംഭവം സുരക്ഷാ ജീവനക്കാര്‍ കാവല്‍ നില്‍ക്കെ


Keywords:  News, Kerala, Kerala-News, Ernakulam- News, News-Malayalam, Medicine, Stolen, Muvattupuzha, General Hospital, Ernakulam: Medicine stolen from Muvattupuzha General Hospital.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia