Byelection | പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; സെപ്തംബർ 5 ന് വോടെടുപ്പ്; എട്ടിന് ഫലമറിയാം

 


തിരുവനന്തപുരം: (www.kvartha.com) മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിനാണ് വോടെടുപ്പ്. എട്ടിന് വോട്ടെണ്ണൽ നടക്കും. നോമിനേഷൻ സമർപിക്കേണ്ട അവസാന തീയതി - ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന - ഓഗസ്റ്റ് 18, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21 നുമാണ്.

Byelection | പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; സെപ്തംബർ 5 ന് വോടെടുപ്പ്; എട്ടിന് ഫലമറിയാം

ഉപതിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക ഒരുക്കങ്ങൾ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഉമ്മൻചാണ്ടിയോടുള്ള ജനവികാരവും മുൻനിർത്തിയായിരിക്കും യുഡിഎഫ് വോട് അഭ്യർഥിക്കുക. മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായതുകളിലും എൽഡിഎഫ് ആണ് ഭരിക്കുന്നതെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയായിരിക്കും മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുകയെന്നാണ് സൂചന. എൽഡിഎഫിന് വേണ്ടി യുവ നേതാവ് ജെയ്‌ക് സി തോമസ് മത്സരിച്ചേക്കും. 2019ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോടായിരുന്നു.

Byelection | പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; സെപ്തംബർ 5 ന് വോടെടുപ്പ്; എട്ടിന് ഫലമറിയാം

Keywords: Election, Oommen Chandy, Kerala, Politics, UDF, LDF, BJP, Byeelction, CPM, Congress, EC declare date of Puthuppally byelection.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia