Clash | പാര്‍ടി ഗ്രാമത്തില്‍ പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ പ്രതിഷേധം; കസ്റ്റഡിയിലിരിക്കെ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ രക്ഷപ്പെട്ടതില്‍ മുഴക്കുന്ന് സ്റ്റേഷന്‍ വളഞ്ഞു

 


മട്ടന്നൂര്‍: (www.kvartha.com) പാര്‍ടി ഗ്രാമമായ മുഴക്കുന്ന് പൊലീസിനെതിരെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. സിപിഎം സൈബര്‍ പോരാളിയായ ആകാശ് തില്ലങ്കേരിയുടെ ജന്മനാടായ മുഴക്കുന്നാണ് സ്വന്തം പാര്‍ടി ഭരിക്കുന്ന പൊലീസിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ ഇറങ്ങിയത്. നേരത്തെ പാനുരിലെ ചമ്പാടും സിപിഎം പ്രാദേശിക നേതാവിനെ കാപ ചുമത്തി നാടു കടത്തിയതില്‍ പ്രതിഷേധിച്ചു സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
          
Clash | പാര്‍ടി ഗ്രാമത്തില്‍ പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ പ്രതിഷേധം; കസ്റ്റഡിയിലിരിക്കെ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ രക്ഷപ്പെട്ടതില്‍ മുഴക്കുന്ന് സ്റ്റേഷന്‍ വളഞ്ഞു

മുഴക്കുന്ന് പൊലീസ് വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയായ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ സ്റ്റേഷന്‍ വളപ്പില്‍ നിന്നും രക്ഷപ്പെട്ടതാണ് വിവാദമായത്. മുഴക്കുന്ന് സ്റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് സിപിഎമിന്റെ ആരോപണം. സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ അനില്‍ തൂണേരിയാണ് രക്ഷപ്പെട്ടത്.

തിങ്കള്‍ രാത്രി എട്ടോടെയാണ് അനില്‍ തൂണേരിയെ സബ് ഇന്‍സ്‌പെകടര്‍ ഷിബു പോളിന്റെ നേത്യത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതി സ്റ്റേഷന്‍ വളപ്പിലെത്തിയപ്പോള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മുഴക്കുന്ന് പൊലീസും ബിജെപി പ്രവര്‍ത്തകരും ഒത്തുകളിച്ച് പ്രതിയെ വിട്ടയക്കുകയായിരുന്നു എന്നാണ് സിപിഎമിന്റെ വിമര്‍ശനം. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ പ്രതി കുതറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് മുഴക്കുന്ന് പൊലീസ് പറയുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നേരത്തെ ആകാശ് തില്ലങ്കേരിയെ കാപ ചുമത്തി പൊലീ സ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത് ചില പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കിയിരുന്നു.

Keywords: Mattannur, CPM, Kannur News, Malayalam News, Kerala News, Kannur, Politics, Political Party, Mattannur Police, CPM workers clash with police at party village. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia