Protest | 'സിപിഎം പ്രാദേശിക നേതാവിനെ കാപ കേസില്‍ കുടുക്കി'; പൊലീസിനെതിരെ അണികളുടെ പ്രതിഷേധ പ്രകടനം

 


തലശേരി: (www.kvartha.com) പാനൂരിലെ സിപിഎം പ്രാദേശിക നേതാവിനെ കാപ ചുമത്തി നാടുകടത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ മീത്തലെ ചമ്പാട് പ്രതിഷേധ പ്രകടനം നടത്തി. ഇതോടെ പൊലീസിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രാദേശിക സിപിഎം നേതൃത്വം. പന്ന്യന്നൂര്‍ കെസികെ നഗര്‍ മുന്‍ബ്രാഞ്ച് സെക്രടറി രാഗേഷിനെതിരെയാണ് പൊലീസ് കാപ ചുമത്തി നാടുകടത്തിയത്.
 
Protest | 'സിപിഎം പ്രാദേശിക നേതാവിനെ കാപ കേസില്‍ കുടുക്കി'; പൊലീസിനെതിരെ അണികളുടെ പ്രതിഷേധ പ്രകടനം

  
പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അന്‍പതിലേറെ പേര്‍ പങ്കെടുത്തു. രാഗേഷിനെതിരെ കാപ ചുമത്തിയതില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന. കാപ ബോര്‍ഡില്‍ ഇതിനതിരെ അപീല്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രാഗേഷിനെതിരെ പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്. ദോഹോപദ്രവം, സ്‌ഫോടക വസ്തു കൈക്കാര്യം ചെയ്യല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍, ലഹള നടത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നിങ്ങനെയാണ് ഇയാള്‍ക്കെതിരെയുളള കുറ്റങ്ങള്‍.

കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത്കുമാറിന്റെ റിപോര്‍ട് പ്രകാരം കണ്ണൂര്‍ റേൻജ് ഡിഐജിയാണ് ഇയാളെ കാപ ചുമത്തി നാടുകടത്താന്‍ ഉത്തരവിട്ടത്. 2023-കാലയളവില്‍ ഇതുവരെയായി 55 പേര്‍ക്കെതിരെയാണ് കാപ ചുമത്താന്‍ ശുപാര്‍ശ നല്‍കിയത്.

Keywords: CPM, KAAPA Act, Kannur, Police,News, Malayalam-News Kerala, Kerala-News, Kannur-News, CPM activists protest against police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia