ഇടുക്കി: (www.kvartha.com) തൊടുപുഴയില്‍ സിപിഐ അസിസ്റ്റന്റ് ലോകല്‍ സെക്രടറിക്ക് പാര്‍ടി ഓഫിസില്‍വച്ച് കുത്തേറ്റു. എം എ ഷിനുവിനാണ് കുത്തേറ്റത്. രാജാക്കാട് സിപിഐ ഓഫിസില്‍വെച്ചാണ് സംഭവം. ഇയാള്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രദേശവാസിയായ അരുണ്‍ (35) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ടി ഓഫിസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Keywords: News, Kerala, Kerala-News, Local-News, Regional-News, CPI, Assistant Local Secretary, Attacked, Rajakkad, CPI Office, CPI Assistant Local Secretary attacked at Rajakkad CPI office.