International travel | ഇൻഡ്യയിൽ നിന്ന് നേരിട്ട് വിമാനത്തിൽ പറക്കാൻ കഴിയുന്ന ഏറ്റവും മികച്ച അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതാ

 


ന്യൂഡെൽഹി: (www.kvartha.com) നിങ്ങൾ ഒരു അന്താരാഷ്‌ട്ര യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ, നേരിട്ടുള്ള വിമാനങ്ങൾ ബുക്ക് ചെയ്യാൻ കഴിയുന്നതിനാൽ, സന്ദർശിക്കാൻ ഏറ്റവും മികച്ച ചില സ്ഥലങ്ങൾ ഇതാ. നേരിട്ടുള്ള വിമാനങ്ങൾ സമയവും ഊർജവും ലാഭിക്കാൻ സഹായിക്കുന്നു.

International travel | ഇൻഡ്യയിൽ നിന്ന് നേരിട്ട് വിമാനത്തിൽ പറക്കാൻ കഴിയുന്ന ഏറ്റവും മികച്ച അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതാ

1. ടോക്യോ

ജാപ്പനീസ് കലകളും സംസ്കാരവും അനുഭവിക്കാൻ, നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപങ്ങൾ മനം നിറയെ കാണാൻ, ടോക്യോ സന്ദർശനം തീർച്ചയായും നവോന്മേഷം നൽകുന്ന ഒന്നായിരിക്കും. മറ്റേതൊരു നഗരത്തേക്കാളും മികച്ച നിരവധി റെസ്റ്റോറന്റുകൾ ഇവിടെയുണ്ട്. കൂടാതെ സന്ദർശകർക്ക് പരീക്ഷിക്കാൻ ജാപ്പനീസ് പാചകരീതിയുടെ വിപുലമായ ശ്രേണി തന്നെയുണ്ട്. നിങ്ങൾക്ക് ടോക്യോ സന്ദർശിക്കാൻ താൽപര്യമുണ്ടെങ്കിൽ, ഇൻഡ്യയിൽ നിന്ന് നേരിട്ട് ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നത് ഒരു പ്രശ്നമല്ല.

2. തായ്‌ലൻഡ്

ഇൻഡ്യൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തായ്‌ലൻഡ്. ഈ ലക്ഷ്യസ്ഥാനം സന്ദർശിക്കുന്നത് താങ്ങാനാവുന്ന ഒന്നായിരിക്കും. കൂടാതെ വിസ ലഭിക്കുന്നതും ഒരു പ്രശ്നമല്ല. ഡെൽഹി ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഇൻഡ്യൻ നഗരങ്ങളിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്.

3. ആംസ്റ്റർഡാം

ഈ പ്രശസ്‌ത സ്ഥലം നിങ്ങളുടെ യാത്രയെ ആവേശകരമാക്കാൻ അനന്തമായ കാരണങ്ങളുണ്ട്. റൊമാന്റിക് കനാലുകൾ, ചരിത്രപരമായ 16-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യ, മനോഹരമായ കാഴ്ചകൾ അങ്ങനെയങ്ങനെ. കൂടാതെ, ഈ സ്ഥലത്തേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് ലഭിക്കുന്നത് ഇൻഡ്യയിൽ നിന്ന് പ്രശ്നമല്ല.

4. സൂറിച്ച്

ഈ സ്വിസ് സുന്ദരി സന്ദർശിക്കാൻ കഴിയുന്ന മറ്റൊരു മനോഹരമായ സ്ഥലമാണ് എന്നതിൽ സംശയമില്ല. ഇന്ത്യയിൽ നിന്ന് ഈ സ്ഥലത്തേക്ക് നേരിട്ട് വിമാനങ്ങൾ ലഭിക്കും. അതിശയകരമായ മ്യൂസിയങ്ങൾ, ഇതിഹാസ രാത്രി ജീവിതം, ഷോപ്പിംഗ് സെന്ററുകൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയാണ് ഈ സ്ഥലത്തിന്റെ ചില ഹൈലൈറ്റുകൾ.

5. ലണ്ടൻ

അതെ, ഇൻഡ്യയിൽ നിന്ന് നിങ്ങൾക്ക് ഈ സ്ഥലത്തേക്ക് നേരിട്ട് വിമാനങ്ങൾ ലഭിക്കും. നിങ്ങളുടെ കയ്യിൽ അത്യാവശ്യം നല്ല പണമുണ്ടെങ്കിൽ പോകാൻ പറ്റിയ മികച്ച വിനോദ സഞ്ചാര കേന്ദ്രമാണ് ലണ്ടൻ. ബിഗ് ബെൻ, ബക്കിംഗ്ഹാം കൊട്ടാരം, ലണ്ടൻ ഐ, അങ്ങനെ പട്ടിക നീളുന്നു ഇവിടുത്തെ ആകർഷകമായ സ്ഥലങ്ങൾ. നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുന്നതിലും കൂടുതൽ കാഴ്ചകൾ ഇവിടെ കാണാനാവും. ഇവിടുത്തെ ഡബിൾ ഡെക്കർ ബസുകൾ നിങ്ങളെ സുഖകരമായി നഗരം ചുറ്റി സഞ്ചരിക്കാൻ സഹായിക്കും.

6. കെയ്റോ

നിങ്ങൾ തൽക്ഷണം പ്രണയിച്ചു പോകുന്ന സ്ഥലങ്ങളിൽ ഒന്നാണ് കെയ്‌റോ. അതിമനോഹരമായ ഭൂപ്രകൃതിയാണ് പ്രത്യേകത. ഇൻഡ്യയിൽ നിന്ന് കെയ്‌റോയിലേക്ക് നേരിട്ട് വിമാനങ്ങൾ ലഭിക്കുന്നത് ഒരു പ്രശ്‌നമേയല്ല.

7. സിംഗപ്പൂർ

ഇൻഡ്യൻ സഞ്ചാരികളുടെ മറ്റൊരു പ്രശസ്തമായ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് സിംഗപ്പൂർ. ബഹു-സാംസ്കാരിക അന്തരീക്ഷം സിംഗപ്പൂരിന്റെ പ്രത്യേകതയാണ്. ഇൻഡ്യയിൽ നിന്നുള്ള ഏറ്റവും അടുത്തുള്ള അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണിത്, നിങ്ങളുടെ യാത്രയെ ആവേശകരമാക്കുന്ന എല്ലാ ഘടകങ്ങളും ഇവിടെയുണ്ട്.

8. ദുബൈ

അതിഗംഭീരമായ അംബരചുംബികളായ കെട്ടിടങ്ങൾ, ഭീമാകാരമായ ഹോട്ടലുകൾ, അതിമനോഹരമായ ഷോപ്പിംഗ് മാളുകൾ എന്നിവയോടൊപ്പം, എല്ലാം തികഞ്ഞ ഒരു ഫാന്റസി ദ്വീപിലേക്ക് നിങ്ങൾ പ്രവേശിച്ചതായി തോന്നിപ്പിക്കുന്ന ഒന്നാണ് ദുബൈ. ഇൻഡ്യയിൽ നിന്ന് ദുബൈലേക്ക് നേരിട്ടുള്ള നിരവധി വിമാനങ്ങളും ലഭ്യമാണ്.

Keywords: Tourism, Tokyo, Japan, Thailand, Amsterdam, Switzerland, Zurich, Landon, Cairo, Singapore, Dubai, Book, Direct, Flights, Experience, Culture, Arts, Cities, News, Coolest international destinations you can fly to directly from India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia