Plane Patched | വിമാനത്തിന്റെ മുന്‍ഭാഗത്തെ തകരാര്‍ മറയ്ക്കാന്‍ സെലോടേപ് ഉപയോഗിച്ച് ഒട്ടിച്ച് യാത്ര നടത്തിയതായി പരാതി; സുരക്ഷയെ സംബന്ധിച്ച് വിവാദം; പ്രത്യേക രീതിയിലുള്ള മെറ്റാലിക് ടേപാണ് അതെന്ന് എയര്‍വേയ്സ് അധികൃതര്‍

 


റോം: (www.kvartha.com) വിമാനത്തിന്റെ മുന്‍ഭാഗത്തെ പുറംചട്ടയില്‍ ഉണ്ടായ തകരാര്‍ മറയ്ക്കാന്‍ സെലോടേപ് ഉപയോഗിച്ച് ഒട്ടിച്ച് യാത്ര നടത്തിയതായി പരാതി. ഇതോടെ വിമാനത്തിലെ സുരക്ഷായാത്രയെ സംബന്ധിച്ച് ഇറ്റലിയില്‍ വിവാദത്തിനിടയാക്കിയിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം രാവിലെ 7.20 ന് കാല്യാരി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട്, 8.14 ന് ഫ്യുമിചീനോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ AZ1588 ഐടിഎ എയര്‍വെയ്‌സ് വിമാനത്തിന്റെ മുന്‍ഭാഗത്തെ തകരാര്‍ ടേപുപയോഗിച്ച് ഒട്ടിച്ചുവെച്ചനിലയില്‍ കണ്ടതാണ് സമൂഹമാധ്യമത്തില്‍ സുരക്ഷാ ചര്‍ചയ്ക്ക് കാരണമായത്. 

എന്നാല്‍, എല്ലായ്പ്പോഴും അധികാരികള്‍ നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും യാത്രക്കാരോടും ഓണ്‍-ബോര്‍ഡ് സ്റ്റാഫ് അംഗങ്ങളോടും തികഞ്ഞ ബഹുമാനം പുലര്‍ത്തിക്കൊണ്ടുമാണ് പ്രവര്‍ത്തിക്കുന്നതെന്നും വിവാദത്തോട് പ്രതികരിച്ച ഐടിഎ എയര്‍വേയ്സ് അധികൃതര്‍ പറഞ്ഞു. 

വിമാനത്തിന്റെ ഒരു പാനലില്‍ കണ്ടെത്തിയ കേടുപാടുകള്‍ താല്‍ക്കാലികമായി നേരിടാന്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായിരുന്നു. വിമാന നിര്‍മാതാവ് അംഗീകരിച്ച നിബന്ധനകള്‍ക്ക് അനുസൃതമായാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. വിമാനത്തില്‍ പതിച്ചത് അടിയന്തിര സന്ദര്‍ഭങ്ങളില്‍ താപവ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള പ്രത്യേക രീതിയിലുള്ള മെറ്റാലിക് ഹൈ സ്പീഡ് ടേപ് ആണെന്നും സെലോടേപ് അല്ലെന്നും എയറോനോടികല്‍ ആവശ്യങ്ങള്‍ക്കായി ഇത് സാധാരണ ഉപയോഗിക്കാറുണ്ടെന്നും ഐടിഎ എയര്‍വെയ്‌സ് അധികൃതര്‍ പറഞ്ഞു. 

ഈ വിമാനത്തില്‍ റോമിലേക്ക് യാത്ര ചെയ്ത സര്‍ദിനിയ റീജിയന്‍ മുന്‍ പ്രസിഡന്റ് മൗറോ പിലിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. അടച്ചുമൂടിയ പ്രവേശനകവാടം വഴിയാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചതെന്നും അതിനാല്‍ യാത്രയ്ക്കുമുന്‍പ് ആരും ഒന്നും ശ്രദ്ധിച്ചിരുന്നില്ലെന്നെന്നും മൗറോ പിലി പറഞ്ഞു. ഫ്യുമിചിനോ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ്, തങ്ങള്‍ യാത്ര ചെയ്തത് അപമാനകരമായ രീതിയില്‍ പാച് ചെയ്ത വിമാനത്തിലായിരുന്നുവെന്ന് മനസിലായതെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ നിരവധി പേരാണ് വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഫ്‌ലൈറ്റ് ടികറ്റിന് പണം നല്‍കുമ്പോള്‍ യാത്രക്കാര്‍ പരമാവധി സുരക്ഷ പ്രതീക്ഷിക്കുന്നുവെന്നും യാത്ര പുറപ്പെടുന്നതിനുമുന്‍പ് ഈ ഒട്ടിക്കല്‍ കണ്ടിരുന്നുവെങ്കില്‍ യാത്രക്കാരില്‍ 99 ശതമാനവും ആ വിമാനത്തില്‍ കയറില്ലായിരുന്നുവെന്നും ചിലര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Plane Patched | വിമാനത്തിന്റെ മുന്‍ഭാഗത്തെ തകരാര്‍ മറയ്ക്കാന്‍ സെലോടേപ് ഉപയോഗിച്ച് ഒട്ടിച്ച് യാത്ര നടത്തിയതായി പരാതി; സുരക്ഷയെ സംബന്ധിച്ച് വിവാദം; പ്രത്യേക രീതിയിലുള്ള മെറ്റാലിക് ടേപാണ് അതെന്ന് എയര്‍വേയ്സ് അധികൃതര്‍


Keywords:  News, World, World-News, Controversy, Italy, Rome, Plane Patched, Adhesive Tape, Controversy in Italy over plane patched with adhesive tape.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia