Song | ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കവിതയെഴുതിയ അമ്മയ്ക്കും ആലപിച്ച മകള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ അനുമോദനം

 


ചെറുപുഴ: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കവിത എഴുതി ആലപിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ശ്രദ്ധ നേടിയ കണ്ണൂര്‍ ചെറുപുഴയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവിക സന്തോഷിനും മാതാവ് പിഎസ് ശ്രീകലക്കും അഭിനന്ദന പ്രവാഹം. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഇരുവരെയും തേടി എത്തി.

മാതാവ് ശ്രീകല ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് എഴുതിയ കവിത ഈണം നല്‍കി ആലപിക്കുകയായിരുന്നു ദേവിക. ഉമ്മന്‍ ചാണ്ടിയെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത വീട്ടമ്മയായ ശ്രീകല ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയിലെയും ശവസംസ്‌കാര ചടങ്ങിലെയും ജനപ്രവാഹം കണ്ട് എഴുതിയ വരികളാണ് കേരളമാകെ ശ്രദ്ധപിടിച്ചുപറ്റിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷകണക്കിന് ആള്‍ക്കാരാണ് വീഡിയോ ഇതുവരെ കണ്ടത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് ചെറുപുഴയിലെ വീട്ടിലെത്തി ഇരുവരെയും അനുമോദിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി കൃഷ്ണന്‍ മാസ്റ്റര്‍, ഡിസിസി നിര്‍വാഹക സമിതിയംഗം കെകെ സുരേഷ്‌കുമാര്‍, ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മല്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടിപി ചന്ദ്രന്‍, ചെറുപുഴ ഗ്രാമപഞ്ചായത് അംഗം ലൈസമ്മ പനയ്ക്കല്‍, റോമി പി ദേവസ്യ, ഉഷാ മുരളി, സലിം തേക്കാട്ടില്‍, ജോണ്‍ ജോസഫ് തയ്യില്‍, തമ്പാന്‍ പെരിങ്ങേത്ത് സുരേഷ് മോനിപ്പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Song | ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കവിതയെഴുതിയ അമ്മയ്ക്കും ആലപിച്ച മകള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ അനുമോദനം

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വീഡിയോ കോളില്‍ വിളിച്ച് ഇരുവരെയും അഭിനന്ദിച്ചു. യൂത് കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം കമിറ്റിയും ഇരുവരെയും ആദരിച്ചു. സംസ്ഥാനത്തെ നിരവധി നേതാക്കന്മാര്‍ ദേവികയേയും കുടുംബാംങ്ങളെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ചെറുപുഴയില്‍ യൂസ്ഡ് കാര്‍ ഷോറൂം നടത്തുന്ന മുണ്ടപ്പള്ളില്‍ എംടി സന്തോഷിന്റെ മകളാണ് ദേവിക. ഗായികയായ ദേവിക കലാമത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പ്രാപോയില്‍ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. സഹോദരന്‍ വൈഷ്ണവ്.

Keywords:  Congress leaders congratulate mother who wrote poem in memory of Oommen Chandy and daughter who sang, Kannur, News, Politics, Oommen Chandy's Song, Congratulate, Congress Leaders, Phone Call, Chandy Oommen, Video Call,  Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia